മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നായകനാണ് ദിലീപ് .ജനപ്രിയ നായകന്‍റെ സിനിമയില്‍ നിന്നുള്ള കുറച്ചു നാളത്തെ മാറ്റം പ്രേക്ഷകര്‍ക്ക് ആകെ സങ്കടം ഉയര്‍ത്തിയ കാര്യം ആയിരുന്നു.മിമിക്രിയിൽ നിന്നും എത്തിയ ദിലീപ് തന്റെ കോമഡി ചിത്രങ്ങളിലൂടെ സൂപ്പര്താരങ്ങൾക്കു തന്നെ ഒരു വെല്ലുവിളി ആകത്തക്ക വിധത്തിൽ വളർന്നു. കൊമഡി കൈകാര്യം ചെയ്യാനുള്ള അസാമാന്യ കഴിവ് ദിലീപിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റി. ആരാധകർ അയാളെ ജനപ്രിയ നായകൻ എന്ന് വിളിച്ചു. അന്നത്തെ സൂപ്പർ താരജോഡികളായ മഞ്ജു വാര്യരും ദിലീപും വിവാഹം ചെയ്തതോടെ ആ ഇഷ്ട്ടം ഇരട്ടിയായി.
എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം ദിലീപും മഞ്ജുവും വേർപിരിയുകയായിരുന്നു. പിന്നീട് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തപ്പോഴും പ്രേക്ഷകർ ആ ദമ്പതികളെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇവരുടെ വിവാഹവും ആരാധകർ വലിയ ആഘോഷമാക്കി കൊണ്ടാടി. പിന്നീട് കാവ്യാ മാധവൻ ഗർഭിണി ആണെന്ന വാർത്ത പുറത്തു വന്നപ്പോഴും വലിയ ആഘോഷത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. 2018 ൽ കാവ്യാ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും അവർ അവൾക്കു മഹാലക്ഷ്മി എന്ന് പേരിടുകയും ചെയ്തു.

എന്നാൽ മകൾ ജനിച്ചെങ്കിലും ദിലീപ് അവളെ മാധ്യമങ്ങളിൽ നിന്നും പരമാവധി മാറ്റി നിർത്താൻ ശ്രമിച്ചിരുന്നു. മാധ്യമ ശ്രദ്ധ ലഭിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ മഹാലക്ഷ്മിയെ കൂട്ടാതെ ആണ് ഇരുവരും എത്തിയിരുന്നത്. മഹാലക്ഷ്മിയുടെ ചിത്രം പോലും പുറത്തുവരുന്നത് ജനിച്ചു ഒരുപാടു നാൾ കഴിഞ്ഞതിനു ശേഷമാണ്. ആ ഒരു പരിഭവം ആരാധകർക്കുമുണ്ട്. തങ്ങളുടെ പ്രിയ താരജോഡികളുടെ മകളുടെ ചിത്രം കാണാൻ ഒരുപാടു നാൾ കാത്തിരിക്കേണ്ടി വന്നു ആരാധകർക്ക്.
ഇപ്പോഴിതാ മഹാലക്ഷ്മിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതാദ്യമായാണ് മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെയാണ് കുഞ്ഞു മഹാലക്ഷ്മിയുടെ വീഡിയോ പ്രചരിക്കുന്നത്. മറ്റൊരു കുട്ടിയുമൊത്തു കളിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഒക്കെ സ്റ്റാറ്റ്‌സ് ആയി നിരവധി പേരാണ് കുഞ്ഞു മഹാലക്ഷ്മിയുടെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

2018 ഒക്ടോബറിൽ ആണ് ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുന്നത്. എന്നാൽ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ ദിലീപും കുടുംബവും പുറത്തു വിട്ടിരുന്നില്ല. മഹാലക്ഷ്മി എന്നാണ് തങ്ങളുടെ മകൾക്കു ദിലീപും കാവ്യയും പേര് നൽകിയത്. കുഞ്ഞിനെ ക്യാമറ കണ്ണുകളിൽ നിന്നും മറച്ചു പിടിക്കാൻ എപ്പോഴും ദിലീപും കാവ്യയും ശ്രമിച്ചിരുന്നു. ദിലീപും കാവ്യയും പങ്കെടുക്കുന്ന പൊതു പരിപാടികളിൽ പോലും മകളെ കൊണ്ട് വരാറില്ല ഇവർ. മഹാലക്ഷ്മിയെ ഒരുനോക്കു കാണാൻ കൊതിച്ചിരുന്ന ആരാധകർക്ക് ഇപ്പോൾ സന്തോഷമായിരിക്കുകയാണ്.
Content Highlight: Kunju Mahalakshmi's video goes viral;

































