---
title: "   #Barroz | നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പ്; മോഹൻലാൽ സംവിധാനത്തിൽ ഒരുങ്ങുന്ന  ബറോസിന്റെ ട്രെയിലർ എത്തി"
english_title: " #trailer #Mohanlal #directed #Barros #released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250463/trailer-mohanlal-directed-barros-released-new-update"
published_at: "2024-11-19T17:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c8494e5e2c_mohanlal.jpg"
keywords: []
---

#    #Barroz | നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പ്; മോഹൻലാൽ സംവിധാനത്തിൽ ഒരുങ്ങുന്ന  ബറോസിന്റെ ട്രെയിലർ എത്തി

> **Lead Summary:** ** **മോഹൻലാൽ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസിന്റെ ട്രെയിലറെത്തി.അഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബറോസിന്റെ 3 ഡി ഓൺലൈൻ ട്രെയിലർ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടി ഓൺലൈൻ ട്രെയിലറായി പുറത്തുവിട്ടത്. പല തവണകളായി പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്

## Article Content

** **മോഹൻലാൽ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസിന്റെ ട്രെയിലറെത്തി.അഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബറോസിന്റെ 3 ഡി ഓൺലൈൻ ട്രെയിലർ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടി ഓൺലൈൻ ട്രെയിലറായി പുറത്തുവിട്ടത്. പല തവണകളായി പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്.ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആരാധകരെ കോരിത്തരിപ്പിക്കുന്ന ദൃശ്യവിസ്മയാണ് ലാലേട്ടൻ തന്റെ ആദ്യ സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. നിധികാക്കുന്ന ഭൂതം മുതിർന്നവരേയും കുട്ടികളേയും ഒരുപോലെ ത്രസിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു. പല തവണകളായി പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.

അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/250463/trailer-mohanlal-directed-barros-released-new-update)