#saiKrishna | 'നസ്രിയയ്ക്ക് കിട്ടിയ എക്സ്ട്ര കെയറും റെസ്പെക്ടും നസ്രിയ മുതലാക്കി, ബേസിലിനെ പലയിടത്തും ഇല്ലാതാക്കി കളഞ്ഞു'

#saiKrishna | 'നസ്രിയയ്ക്ക് കിട്ടിയ എക്സ്ട്ര കെയറും റെസ്പെക്ടും നസ്രിയ മുതലാക്കി, ബേസിലിനെ പലയിടത്തും ഇല്ലാതാക്കി കളഞ്ഞു'
2024-11-19T17:13:00 | By Susmitha Surendran

(moviemax.in) മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. ബാലതാരമായി അരങ്ങേറിയ നസ്രിയ നായികയായപ്പോഴും ആരാധകരുടെ ഹൃദയം കവർന്നത് കുട്ടിത്തം നിറഞ്ഞ സംസാരവും പ്രവൃത്തികളും കൊണ്ടാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ സിനിമ സൂക്ഷ്മദർശിനിയുടെ പ്രമോഷന്റെ ഭാ​ഗമായി നായകൻ ബേസിലിനൊപ്പം നസ്രിയ നൽകിയ അഭിമുഖങ്ങൾക്കെല്ലാം ഏറ്റവും കൂടുതൽ വിമർശനമാണ് ലഭിച്ചത്.


ഇപ്പോഴിതാ ബോസിൽ‌-നസ്രിയ അഭിമുഖങ്ങളെ കുറിച്ച് ബി​ഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

നസ്രിയ അൺസഹിക്കബിളായിരുന്നുവെന്നും പലപ്പോഴും അഭിമുഖങ്ങളിലും നസ്രിയയെ ആർട്ടിഫിഷലായി തോന്നിയെന്നും അതിനാടകീയതയുണ്ടായിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു.

എവിടെ തുറന്നാലും നസ്രിയയും ബേസിലും തമ്മിലുള്ള ചൂട്ട്നസ് കോമ്പോയാണ്. ക്യൂട്ട്നെസ് എന്നല്ല ചൂട്ട്നസ് എന്നാണ് ഇപ്പോൾ ആളുകൾ ഇവരുടെ ഇന്റർവ്യൂസ് കണ്ട് പറയുന്നത്. കാരണം ഇതിൽ ഇവർ രണ്ടുപേരും ത​ഗും ക്യൂട്ട്നെസ്സും ക്രിഞ്ചും എല്ലാം പിടിക്കാൻ നോക്കി.

സൂക്ഷ്മദർശിനി സിനിമയുമായി ബന്ധപ്പെട്ടുള്ള എലമെന്റ്സ് കേൾക്കാമല്ലോയെന്ന് കരുതിയാണ് ഇന്റർവ്യൂ കണ്ടത്. ബേസിൽ ഒരു ലൈൻ പിടിച്ച് പോകാൻ ശ്രമിക്കുന്നുണ്ട്.


നസ്രിയ പക്ഷെ അൺസഹിക്കബിൾ ആയിരുന്നു. കുറച്ച് ഓവറാക്കി നസ്രിയ ചളമാക്കി. ഇവർ തമ്മിൽ ഫ്രണ്ട്ഷിപ്പും ബോണ്ടുമെല്ലാമുണ്ട്. പക്ഷെ പ്രമോഷനായി അഭിമുഖത്തിൽ വന്നിരുന്ന് ക്രിഞ്ച് അടിപ്പിക്കാൻ വേണ്ടി ഇട്ട എലമെന്റുകളാണ് നാട്ടുകാർക്ക് ബോറിങ്ങായി തോന്നിയത്.

ടൊവിനോയ്ക്കും ധ്യാനിനുമൊപ്പം ഇന്റർവ്യൂവിന് വന്നപ്പോഴൊന്നും കിട്ടാതിരുന്ന ഹേറ്റാണ് ബേസിലിന് നസ്രിയയ്ക്കൊപ്പം വന്നപ്പോൾ കിട്ടിയത്. നസ്രിയ എല്ലാ അഭിമുഖത്തിലും ഫുൾ ഓൺ ആയിരുന്നു. കേറി അടിക്കുകയാണ്. വേണ്ടിയിരുന്നില്ലെന്ന് ചില സമയത്ത് ബേസിലിന്റെ മുഖത്ത് തന്നെയുണ്ട്.

ഇതൊക്കെ നസ്രിയയോട് പറയണമെന്നുണ്ടെങ്കിലും ഇന്റർവ്യു എന്നതുകൊണ്ട് ബേസിൽ മനസിൽ തന്നെ വെക്കുകയാണെന്നത് മനസിലാകും. ഫ്രണ്ട്സ് വൈബിലാണ് നസ്രിയ പറയുന്നതെങ്കിലും പലപ്പോഴും പ്രേക്ഷകർക്ക് അവരുടെ സംസാരം വിചിത്രമായി തോന്നി.

ഒപ്പം വന്ന മറ്റുള്ളവരോട് ചോദ്യം ചോദിച്ചാലും നസ്രിയയാണ് ഉത്തരം പറയുന്നത്. ​ഗിവ് ആന്റ് ടേക്ക് റെസ്പെക്ട് ലൈനുണ്ട് അത് പലപ്പോഴും നസ്രിയ പാലിക്കാത്തത് പോലെ ഫീൽ‌ ചെയ്തു.

നസ്രിയയ്ക്ക് കിട്ടിയ എക്സ്ട്ര കെയറും റെസ്പെക്ടും നസ്രിയ മുതലാക്കി. പണ്ടെക്കെ ഒരു പാകത്തിൽ സംസാരിച്ചിരുന്നു നസ്രിയ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ജാഡയില്ലെന്ന് കാണിക്കാനാണോ ഇങ്ങനെ സംസാരിക്കുന്നതെന്ന് അറിയില്ല. പലപ്പോഴും അഭിമുഖങ്ങളിൽ നസ്രിയയെ ആർട്ടിഫിഷലായി തോന്നി. അതിനാടകീയതയുണ്ടായിരുന്നു.

പൊതുവെ ബേസിലിനെ ക്രിഞ്ച് തോന്നാറില്ല. എന്നാൽ നസ്രിയയ്ക്കൊപ്പം വന്നപ്പോൾ ബേസിൽ പോലും ക്രിഞ്ച് അടിപ്പിച്ചു. പലയിടത്തും മറ്റുള്ളവരെ ഡോമിനേറ്റ് ചെയ്യാൻ നസ്രിയ ശ്രമി​ക്കുന്നുണ്ട്.

ബേസിലിനെ പലയിടത്തും ഇല്ലാതാക്കി കളഞ്ഞു. ഫ്രണ്ട്ഷിപ്പ് കാണിക്കാൻ ഓവർ ഡ്രാമാറ്റിക്കായി തോന്നിയെന്നും സായ് കൃഷ്ണ പറയുന്നു. ബേസിൽ‌-നസ്രിയ കോമ്പോയിൽ എത്തുന്ന ആദ്യത്തെ സിനിമയാണ് സൂക്ഷ്മദർശിനി.



Content Highlight: #saiKrishna #who #noted #his #reaction #videos #noticed #about #Boseil #Nasriya #interviews.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup