---
title: "#KeerthySuresh | 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു"
english_title: "#15 #years #love #Actress #KeerthySuresh #getting #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250325/15-years-love-actress-keerthysuresh-getting-married-new"
published_at: "2024-11-19T10:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c15da02f8f_antony.jpg"
keywords: []
---

# #KeerthySuresh | 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു

> **Lead Summary:** ** **നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കാമുകൻ ആന്റണി തട്ടിലുമായി ഡിസംബർ മാസത്തിൽ വിവാഹം നടക്കുമെന്നാണ് വിവരം.

## Article Content

** **നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കാമുകൻ ആന്റണി തട്ടിലുമായി ഡിസംബർ മാസത്തിൽ വിവാഹം നടക്കുമെന്നാണ് വിവരം.

15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്.

ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോ​ഗികമായി അറിയിക്കും. താൻ സിം​ഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. 

നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രം ​ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി തുടക്കം കുറിക്കുന്നത്.

തമിഴകത്തേക്ക് കടന്നതോടെ വലിയ അവസരങ്ങൾ നടിക്ക് ലഭിച്ചു. തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി.

വരുൺ ധവാൻ നായകനാകുന്ന സിനിമ തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണ്. തെറി സംവിധാനം ചെയ്ത അറ്റ്ലി തന്നെയാണ് ബേബി ജോണും ഒരുക്കുന്നത്.

കരിയറിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ശേഷമാണ് കീർത്തി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അടുത്തിടെ കീർത്തിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകൻ ആലപ്പി അഷ്റഫ് സംസാരിച്ചിരുന്നു.

ജാതിയും മതവും നോക്കുന്ന ആളല്ല കീർത്തി സുരേഷ്. ഉ‍ടനെ അത് എല്ലാവർക്കും മനസിലാകുമെന്ന് സംവിധായകൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. വിവാഹത്തിന്റെ സൂചന ഇദ്ദേഹം അന്ന് നൽകി.

സിനിമാ കുടുംബത്തിലെ അം​ഗമാണെങ്കിലും കരിയറിൽ മുന്നേറുക കീർത്തിക്ക് എളുപ്പമായിരുന്നില്ല. വിജയ പരാജയങ്ങൾ ഇടയ്ക്കിടെ വന്നു.

സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഇടയ്ക്ക് പറ്റിയ പിഴവുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകൾ കീർത്തി വേണ്ടെന്ന് വേണ്ടെന്ന് വെച്ചിട്ടുണ്ട്.

അതേസമയം മികച്ച സിനിമകളുടെ ഭാ​ഗമാകാനും കീർത്തിക്ക് കഴിഞ്ഞു.

കീർത്തി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നതിൽ പിതാവ് സുരേഷ് കുമാറിന് താൽപര്യം ഉണ്ടായിരുന്നില്ല. ഒടുവിൽ സുഹൃത്ത് പ്രിയദർശൻ ​ഗീതാഞ്ജലി എന്ന സിനിമയെടുത്തപ്പോൾ മകളെ നായികയാക്കാൻ സുരേഷ് കുമാർ സമ്മതിച്ചു.

പിന്നീടിങ്ങോട്ട് കീർത്തി എന്ന താരത്തിന്റെ കുതിച്ചുയരലാണ് പ്രേക്ഷകർ കണ്ടത്. മലയാളത്തിൽ നടി അധികം സിനിമകൾ ചെയ്തിട്ടില്ല.

വാശിയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കീർത്തിയിന്ന് ശ്രദ്ധാലുവാണ്. മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് നടി ശ്രമിക്കുന്നത്.

താരത്തിന്റെ വിവാഹ ചിത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/250325/15-years-love-actress-keerthysuresh-getting-married-new)