---
title: "#kishkindhakaandam | 'കിഷ്കിന്ധാ കാണ്ഡം’ ഒ.ടി.ടിയിൽ എത്തി "
english_title: "#kishkindhakaandam #ott #release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250322/kishkindhakaandam-ott-release-new"
published_at: "2024-11-19T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c15e80f652_kishkindhkaandam.jpg"
keywords: []
---

# #kishkindhakaandam | 'കിഷ്കിന്ധാ കാണ്ഡം’ ഒ.ടി.ടിയിൽ എത്തി 

> **Lead Summary:** **** കിഷ്‍കിന്ധാ കാണ്ഡം ഒ.ടി.ടിയിൽ എത്തി.ഓണത്തിന് തിയേറ്ററുകളിൽ എത്തിയ സിനിമയായിരുന്നു ഇത് .ആസിഫ് അലി നായകനായി എത്തിയ ഈ സിനമയിൽ അപർണ്ണമുരളിയാണ് നായിക. സിനിമ പ്രേമികൾക്കിടയിൽ ചിത്രത്തിലെ വിജയരാഘവന്റെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു.

## Article Content

**** കിഷ്‍കിന്ധാ കാണ്ഡം ഒ.ടി.ടിയിൽ എത്തി.ഓണത്തിന് തിയേറ്ററുകളിൽ എത്തിയ സിനിമയായിരുന്നു ഇത് .ആസിഫ് അലി നായകനായി എത്തിയ ഈ സിനമയിൽ അപർണ്ണമുരളിയാണ് നായിക. സിനിമ പ്രേമികൾക്കിടയിൽ ചിത്രത്തിലെ വിജയരാഘവന്റെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു.

പ്രമേയം കൊണ്ടും പ്രേക്ഷകനെ സിനിമ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദിൻജിത്ത് അയ്യത്താൻ ആയിരുന്നു സംവിധാനം നിർവഹിച്ചത്. അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

വിദേശത്ത് കിഷ്‍കിന്ധാ കാണ്ഡം 27.5 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 47.75 കോടിയും നേടിയെന്നാണ് സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഇപ്പോൾ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/250322/kishkindhakaandam-ott-release-new)