---
title: "ശോഭനയുടെ ഡാൻസ് വീഡിയോ പകർത്തിയത് നാരായണി! ഇൻസ്റ്റയിൽ ഇല്ലാത്ത മകളെക്കുറിച്ച് താരം!വീഡിയോ വൈറല്‍ "
english_title: "Shobhana's dance video was shot by Narayani! The actress is about her daughter who is not on Instagram! Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2503/shobhanas-dance-video-was-shot-by-narayani-the-actress-is-about-her-daughter-who-is-not-on-instagram-video-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b482389ac31_.jpg"
keywords: []
---

# ശോഭനയുടെ ഡാൻസ് വീഡിയോ പകർത്തിയത് നാരായണി! ഇൻസ്റ്റയിൽ ഇല്ലാത്ത മകളെക്കുറിച്ച് താരം!വീഡിയോ വൈറല്‍ 

> **Lead Summary:** നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നായികമാരേറെയാണ്. ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ താരമാണ് ശോഭന.താളച്ചുവടും അഭിനയവും ആരാധകര്‍ ഒന്നിച്ച് നെഞ്ചില്‍ ഏറ്റി. അഭിനയം തുടങ്ങിയപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും നൃത്തവിദ്യാലയവും പരിപാടികളുമൊക്കെയായി സജീവമാണ് താരം. നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാമായി താരമെത്താറുണ്ട്. ശോഭന പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

## Article Content

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നായികമാരേറെയാണ്. ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ താരമാണ് ശോഭന.താളച്ചുവടും അഭിനയവും ആരാധകര്‍ ഒന്നിച്ച് നെഞ്ചില്‍ ഏറ്റി. അഭിനയം തുടങ്ങിയപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും നൃത്തവിദ്യാലയവും പരിപാടികളുമൊക്കെയായി സജീവമാണ് താരം. നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാമായി താരമെത്താറുണ്ട്. ശോഭന പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഇത്തവണത്തെ വീഡിയോയുടെ പ്രത്യേകതയെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ്. ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്. നൃത്തത്തില്‍ എങ്ങനെയാണ് മുദ്രകള്‍ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തത്.

[https://www.instagram.com/reel/CPfojyyDtSr/?utm_medium=copy_link](https://www.instagram.com/reel/CPfojyyDtSr/?utm_medium=copy_link)

വീഡിയോ പകര്‍ത്തിയ കുട്ടി വീഡിയോഗ്രാഫറുടെ കഴിവിനെക്കുറിച്ചാണ് ആരാധകര്‍ പറഞ്ഞത്. കഴിവുള്ളയാള്‍ തന്നെയാണ് വീഡിയോയും പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ശോഭന ആരാധകരുടെ കമന്റുകള്‍ക്കും മറുപടി നല്‍കിയിരുന്നു. നൃത്ത കുടുംബത്തില്‍ നിന്നുമായിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടര്‍ന്നത്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തില്‍ സജീവമായിരുന്നു താരം. കലാര്‍പ്പണയെന്ന നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2503/shobhanas-dance-video-was-shot-by-narayani-the-actress-is-about-her-daughter-who-is-not-on-instagram-video-goes-viral)