---
title: "#ManjuWarrier | 'എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍, ഐ ലവ് യൂ'; നയന്‍സിന് ആശംസ നേര്‍ന്ന് മഞ്ജു വാരിയര്‍"
english_title: "#Happy #birthday #to #my #superstar #I #love #you #ManjuWarrier #congratulates #Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250179/happy-birthday-to-my-superstar-i-love-you-manjuwarrier-congratulates-nayanthara"
published_at: "2024-11-18T15:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b0a847424c_1.jpg"
keywords: []
---

# #ManjuWarrier | 'എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍, ഐ ലവ് യൂ'; നയന്‍സിന് ആശംസ നേര്‍ന്ന് മഞ്ജു വാരിയര്‍

> **Lead Summary:** ** ന**യന്‍താരയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാരിയര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജു ജന്മദിനാശംസകള്‍ നേര്‍ന്നത്. 'ഹാപ്പി ബര്‍ത്ത്‌ഡേ മൈ സൂപ്പര്‍ സ്റ്റാര്‍, ഐ ലെവ് യൂ സോ മച്ച്' എന്നും നടി സ്റ്റോറിയില്‍ കുറിച്ചിരുന്നു.

## Article Content

** ന**യന്‍താരയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാരിയര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജു ജന്മദിനാശംസകള്‍ നേര്‍ന്നത്. 'ഹാപ്പി ബര്‍ത്ത്‌ഡേ മൈ സൂപ്പര്‍ സ്റ്റാര്‍, ഐ ലെവ് യൂ സോ മച്ച്' എന്നും നടി സ്റ്റോറിയില്‍ കുറിച്ചിരുന്നു.

പിറന്നാളാശംസ നേര്‍ന്നുള്ള മഞ്ജു വാരിയറുടെ സ്‌റ്റോറി നയന്‍താരയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നടി മഞ്ജിമ മോഹന്റെ പിറന്നാളാശംസകളും നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഹാപ്പി ബര്‍ത്ത് ഡേ നയന്‍ മേം' എന്നായിരുന്നു നടി മഞ്ജിമ മോഹന്‍ സ്‌റ്റോറിയില്‍ കുറിച്ചത്.

തന്റെ 40-ാം പിറന്നാളാണ് നയന്‍താര തിങ്കളാഴ്ച ആഘോഷിക്കുന്നത്. നടന്‍ ധനുഷുമായുള്ള വിവാദങ്ങള്‍ക്കിടെയാണ് നയന്‍താരയുടെ നാല്‍പതാം പിറന്നാളാഘോഷങ്ങള്‍. പിറന്നാള്‍ദിനത്തില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയും റിലീസ് ചെയ്തിരുന്നു.

'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/250179/happy-birthday-to-my-superstar-i-love-you-manjuwarrier-congratulates-nayanthara)