---
title: "#elinasamantray | വിവാഹച്ചടങ്ങില്‍ വികാരാധീനരായി നവദമ്പതിമാര്‍, നടി എലിന വിവാഹിതയായി"
english_title: "#elinasamantray #marries #her #boyfriend #anuragpanda"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250176/elinasamantray-marries-her-boyfriend-anuragpanda"
published_at: "2024-11-18T14:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b06ee67ac0_elia.jpg"
keywords: []
---

# #elinasamantray | വിവാഹച്ചടങ്ങില്‍ വികാരാധീനരായി നവദമ്പതിമാര്‍, നടി എലിന വിവാഹിതയായി

> **Lead Summary:** ** ഒ**ഡിയ നടി എലിന സമാന്ത്രെ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തായ അനുരാഗ് പാണ്ഡെയാണ് വരന്‍. ഇന്‍ഡൊനീഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലായിരുന്നു വിവാഹചടങ്ങുകള്‍. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹചടങ്ങില്‍നിന്നുള്ള ചിത്രങ്ങളും നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

## Article Content

** ഒ**ഡിയ നടി എലിന സമാന്ത്രെ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തായ അനുരാഗ് പാണ്ഡെയാണ് വരന്‍. ഇന്‍ഡൊനീഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലായിരുന്നു വിവാഹചടങ്ങുകള്‍. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹചടങ്ങില്‍നിന്നുള്ള ചിത്രങ്ങളും നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

വിവാഹചടങ്ങിനിടെ വികാരാധീനരായ നവദമ്പതിമാരുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ നടി പങ്കുവെച്ചത്. താലി ചാര്‍ത്തിയതിന് ശേഷം അനുരാഗ് പാണ്ഡെ നടിയുടെ നെറ്റിയില്‍ സിന്ദൂരം തൊടുന്ന ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.

എലിനയും അനുരാഗും വര്‍ഷങ്ങളായി അടുത്തസുഹൃത്തുക്കളാണ്. അടുത്തിടെ ഇരുവരും വിവാഹിതരായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ രണ്ടുപേരും മൗനംപാലിക്കുകയായിരുന്നു.

പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു എലിന. ഇഷ്‌ക് തുഹി തു എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ജഗാ ഹതാരെ പഗാ, ലൗ സ്റ്റേഷന്‍, അഭയ, ഹാപ്പി ലക്കി, ഫോര്‍ ഇഡിയറ്റ്‌സ് തുടങ്ങിയവയാണ് നടിയുടെ ഹിറ്റ് ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/250176/elinasamantray-marries-her-boyfriend-anuragpanda)