#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്
Nov 18, 2024 01:00 PM | By Athira V

( moviemax.in ) യുഎസ്സിൽ ഒരു യുവതി തൊണ്ടവേദന കാണിക്കാനായി ആശുപത്രിയിൽ പോയതാണ്. എന്നാൽ, അവിടെ നിന്നും ഡോക്ടർ പറഞ്ഞ കാര്യം കേട്ട് ഞെട്ടിയാണ് അവൾ തിരികെ വന്നത്.

അവൾ ​ഗർഭിണിയാണ്.നാല് കുട്ടികളാണ് ഉദരത്തിലുള്ളത് എന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. യുഎസ്എ ടുഡേയോടാണ് തന്റെ അവിശ്വസനീയമായ അനുഭവം 20 -കാരിയായ കാറ്റലിൻ യേറ്റ്സ് പങ്കുവച്ചത്.

'ഡോക്ടർ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാൻ ആദ്യം കരുതിയത്' എന്നാണ് കാറ്റലിൻ പറയുന്നത്. തൊണ്ടവേദനയുമായി ചെന്ന കാറ്റലിനോട് ഡോക്ടർ എക്സറേ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അതിന് മുന്നോടിയായി ​ഗർഭിണിയല്ലല്ലോ എന്നുറപ്പിക്കുന്നതിനായി ​ഗർഭ പരിശോധനയും നടത്താൻ നിർദ്ദേശിച്ചു. എന്നാൽ, ആ പരിശോധനയുടെ ഫലം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പരിശോധനാഫലം പോസിറ്റീവായി. തന്റെ കാമുകൻ ജൂലിയൻ ബ്യൂക്കറുമായി ആറ് മാസമായി ഡേറ്റിം​ഗിലായിരുന്നു കാറ്റലിൻ. എന്തായാലും, അപ്രതീക്ഷിതമായി കേട്ട വാർത്ത അവളെ അമ്പരപ്പിച്ചു. 'എനിക്കത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, എന്നാൽ‌ ജൂലിയന്റെ പ്രതികരണം എന്നെ ശാന്തമാക്കി' എന്നാണ് കാറ്റലിൻ പറയുന്നത്.

മാത്രമല്ല, ​​ഗർഭിണിയായിരിക്കുന്ന സമയത്തെല്ലാം സങ്കീർണമായ അവസ്ഥകളിലൂടെയാണ് അവൾ കടന്നു പോയത്. കരളും വൃക്കയും അടക്കം പ്രശ്നത്തിലായി. ഒടുവിൽ, 29 -ാം ആഴ്ചയിൽ ഒക്ടോബർ 17 -ന്, സ്പ്രിംഗ്ഫീൽഡിലെ HSHS സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ സി സെക്ഷൻ വഴി കാറ്റലിൻ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ലിസബത്ത് ടെയ്‌ലർ, എലിയറ്റ് റൈക്കർ, മാക്സ് ആഷ്ടൺ, സിയ ഗ്രേസ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. നേരത്തെയായിരുന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെങ്കിലും അവരെല്ലാം ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നാണ് കാറ്റലിൻ പറയുന്നത്. കുഞ്ഞുങ്ങളെ വളർത്താൻ ഫണ്ട് കണ്ടെത്തുന്നതിനായി Venmo -യിൽ ഒരു ഫണ്ട് റൈസിം​ഗ് കാമ്പയിനും ഇവർ തുടങ്ങിയിട്ടുണ്ട്.



#20 #year #old #woman #went #hospital #sore #throat #shocked #hear #what #doctor #said #then #what #happened

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall