---
title: " ‘പൃഥ്വിരാജി’ൻറെ പേര് മാറ്റണമെന്ന് കർണിസേന"
english_title: "Karnisena wants to change the name of 'Prithviraj'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2501/karnisena-wants-to-change-the-name-of-prithviraj"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b4706996a97_prithwiraj.jpg"
keywords: []
---

#  ‘പൃഥ്വിരാജി’ൻറെ പേര് മാറ്റണമെന്ന് കർണിസേന

> **Lead Summary:** ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജി’ൻറെ പേര് മാറ്റണമെന്ന് കർണിസേന. പൃഥ്വിരാജ് ചൗഹാൻ എന്ന രാജാവിനെ കുറിച്ചുള്ളതാണ് സിനിമ. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കർണിസേന പറഞ്ഞു.

## Article Content

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജി’ൻറെ പേര് മാറ്റണമെന്ന് കർണിസേന. പൃഥ്വിരാജ് ചൗഹാൻ എന്ന രാജാവിനെ കുറിച്ചുള്ളതാണ് സിനിമ. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കർണിസേന പറഞ്ഞു.

മഹാനായ പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പേര് എങ്ങനെ വെറും പൃഥ്വിരാജ് ആകുമെന്ന് കർണിസേനയുടെ യുവജന വിഭാഗം ചോദിക്കുന്നു. സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാൻ എന്ന് തന്നെയാക്കണമെന്നും പ്രസിഡൻറ് സുർജിത് സിങ്ങ് റാഥോഡ് ആവശ്യപ്പെട്ടു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കർണിസേനയെ കാണിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഡോ ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിർമ്മാണം. മുൻ മിസ് വേൾഡ് മാനുഷി ചില്ലറാണ് നായിക. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യ സംയുക്തയായാണ് മാനുഷി എത്തുക. നവംബർ 5നാണ് ചിത്രത്തിൻറെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 2019 പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമ പ്രഖ്യാപിക്കുന്നത്.അക്ഷയ് കുമാറിന്റെ ആദ്യ ചരിത്ര സിനിമയാണിത്. രാജ്പുത് വംശത്തിലെ ഒരു രാജാവായിരുന്നു പൃഥ്വിരാജ് ചൗഹാൻ. 12-ാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിൽ ഉത്തരേന്ത്യ ഭരിച്ചിരുന്നത് പൃഥ്വിരാജ് ചൗഹാനായിരുന്നു. ഇന്നത്തെ രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പൃഥ്വിരാജ് ചൗഹാന്റെ നിയന്ത്രണത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2501/karnisena-wants-to-change-the-name-of-prithviraj)