---
title: "#Dhanush | 24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ ഒഴിവാക്കണം; നയൻതാരയ്ക്ക് മുന്നറിയിപ്പ്"
english_title: "#Footage #must #removed #from #documentary #within #24 #hours #Warning #Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/250057/footage-must-removed-from-documentary-within-24-hours-warning-nayanthara"
published_at: "2024-11-18T08:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673aa724aaa66_nayanthara.jpg"
keywords: []
---

# #Dhanush | 24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ ഒഴിവാക്കണം; നയൻതാരയ്ക്ക് മുന്നറിയിപ്പ്

> **Lead Summary:** ****കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രം​ഗത്ത് വന്നത്.

## Article Content

****കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രം​ഗത്ത് വന്നത്.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ നാനും റൗഡി താനിന്റെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് നയൻതാര രം​ഗത്ത് വന്നത്.

പണത്തിനപ്പുറം ധനുഷ് പക തീർക്കുകയാണെന്ന് നയൻതാര തുറന്നടിച്ചു. പൊതുവേദികളിൽ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്നും നയൻതാര വിമർശിച്ചു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ധനുഷ്. ഡോക്യുമെന്ററിയിൽ നിന്നും നാനും റൗഡി താനിലെ സീനുകൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ധനുഷ് ഉറച്ച് നിൽക്കുന്നു.

ഇത് സംബന്ധിച്ച് നടന്റെ വക്കീൽ നയൻതാരയ്ക്ക് ലീ​ഗൽ നോട്ടീസ് അയച്ചു.

24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്നും ദൃശ്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടും.

നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യക്കുമെതിരെയുള്ള നിയമനടപടി ഇതിൽ മാത്രം ഒതുങ്ങില്ലെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/250057/footage-must-removed-from-documentary-within-24-hours-warning-nayanthara)