---
title: "1971 ;  ഏതൊരു ഇന്ത്യക്കാരനും  വേദനയോടെയല്ലാതെ ഈ ക്ലൈമാക്സ് കാണാനാവില്ല"
english_title: "1971; No Indian can watch this climax without pain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2499/1971-no-indian-can-watch-this-climax-without-pain"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b46c1704195_1971.jpg"
keywords: []
---

# 1971 ;  ഏതൊരു ഇന്ത്യക്കാരനും  വേദനയോടെയല്ലാതെ ഈ ക്ലൈമാക്സ് കാണാനാവില്ല

> **Lead Summary:** യുദ്ധ സിനിമയാണോ? എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ? എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്.

## Article Content

യുദ്ധ സിനിമയാണോ? എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ? എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്.

ഇരു സർക്കാരുകൾക്കും, റെഡ് ക്രോസ്സ് സൊസൈറ്റിക്കു വരെ ഇതിനെ കുറിച്ചറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി അങ്ങനെ യുദ്ധതടവുകാർ ആരും തന്നെ റെക്കോർഡുകളിൽ ഉണ്ടായിരുന്നില്ല. ആ യുദ്ധത്തടവുകാരിൽ നിന്നും ഏതാനും പേർ പാക്കിസ്ഥാൻ ക്യാമ്പിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതാണ് കഥ. മികച്ച  ഇന്ത്യൻ ആർമി സിനിമകൾ എടുത്തു നോക്കിയാൽ മുൻ നിരയിൽ തന്നെ ഈ സിനിമയും ഇടം പിടിക്കും.ക്ളൈമാക്സ് ഏതൊരു ഇന്ത്യക്കാരനും അങ്ങേയറ്റം വേദനയോടെയല്ലാതെ കാണാനാവില്ല. ഇന്ത്യൻ ആർമിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത സിനിമ. ഈ സിനിമ കാണുന്നത് നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടം ആവില്ല എന്ന് ഉറപ്പു തരുന്നു ...

### Related Links & Sources
- [Original Story Source](https://moviemax.in/news/2499/1971-no-indian-can-watch-this-climax-without-pain)