---
title: "#nayanthara | നയൻതാരയെ പിന്തുണച്ച് കൂടുതൽ താരങ്ങൾ, ഒപ്പമുണ്ടെന്ന് പാർവതിയും നസ്രിയയും"
english_title: "#More #stars #supporting #Nayanthara #Parvathy #Nazriya #also #there"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249779/more-stars-supporting-nayanthara-parvathy-nazriya-also-there"
published_at: "2024-11-16T17:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673886ad9a2ab_nayan.jpg"
keywords: []
---

# #nayanthara | നയൻതാരയെ പിന്തുണച്ച് കൂടുതൽ താരങ്ങൾ, ഒപ്പമുണ്ടെന്ന് പാർവതിയും നസ്രിയയും

> **Lead Summary:** ** **ധനുഷിനെതിരെ വിമർശനവുമായി രംഗത്തെത്തിയ നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലിയും കമെന്റും അവർ രേഖപ്പെടുത്തി.

## Article Content

** **ധനുഷിനെതിരെ വിമർശനവുമായി രംഗത്തെത്തിയ നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലിയും കമെന്റും അവർ രേഖപ്പെടുത്തി.

ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാർ കുറിച്ചു. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. കൂടെയുണ്ട് ശക്തമായി മുന്നോട്ട് എന്നാണ് ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചത്.

അനുപമ പരമേശ്വരന്‍, ഗൗരി കിഷൻ, അഞ്ജു കുര്യൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയൻതാരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതിൽ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാർവതി തിരുവോത്ത് എന്നിവർ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.

നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം.

തന്റെ വിവാഹ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.

ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം.

നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.

ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/249779/more-stars-supporting-nayanthara-parvathy-nazriya-also-there)