---
title: "സുരേഷ് ഗോപി അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല.’ എന്‍.എസ്. മാധവന്‍"
english_title: "Suresh Gopi does not seem to be in that toxic atmosphere for long. ' Madhavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2497/suresh-gopi-does-not-seem-to-be-in-that-toxic-atmosphere-for-long-madhavan"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b1f8cc68ff3_gopi.jpg"
keywords: []
---

# സുരേഷ് ഗോപി അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല.’ എന്‍.എസ്. മാധവന്‍

> **Lead Summary:** ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി താരത്തിന് പിന്തുണയുമായി എത്തിയതെന്നും മറ്റൊരു സൂപ്പര്‍ സ്റ്റാറും പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ തയാറായിട്ടില്ലെന്നും എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.

## Article Content

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി താരത്തിന് പിന്തുണയുമായി എത്തിയതെന്നും മറ്റൊരു സൂപ്പര്‍ സ്റ്റാറും പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ തയാറായിട്ടില്ലെന്നും എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്.’‘ഇപ്പോള്‍ തന്നെ നോക്കൂ, പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറും തയാറാകാതിരുന്നപ്പോഴും സുരേഷ് ഗോപിയെത്തി. അതും, സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല.’ എന്‍.എസ്. മാധവന്റെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ അധിക്ഷേപത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷേ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2497/suresh-gopi-does-not-seem-to-be-in-that-toxic-atmosphere-for-long-madhavan)