---
title: "അതീവ സന്തോഷവതിയായി ഭാവന ;ഭാവനയുടെ ചിരി കണ്ട സന്തോഷത്തില്‍ ആരാധകരും "
english_title: "Bhavana was overjoyed; fans were overjoyed to see Bhavana's laughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2494/bhavana-was-overjoyed-fans-were-overjoyed-to-see-bhavanas-laughter"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b1d5ff83c16_.jpg"
keywords: []
---

# അതീവ സന്തോഷവതിയായി ഭാവന ;ഭാവനയുടെ ചിരി കണ്ട സന്തോഷത്തില്‍ ആരാധകരും 

> **Lead Summary:** ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇപ്പോഴും ഭാവന. മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഭാവനയോട് മലയാളികൾക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളുടെ കമന്റുകൾ വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഭാവനയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് എപ്പോഴും ആരാധകർ കുറിക്കാറുണ്ട്. താരം പങ്കു വച്ച പുതിയ ചിത്രങ്ങൾക്കു താഴെയും ആരാധകർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

## Article Content

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇപ്പോഴും ഭാവന. മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഭാവനയോട് മലയാളികൾക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളുടെ കമന്റുകൾ വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഭാവനയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് എപ്പോഴും ആരാധകർ കുറിക്കാറുണ്ട്. താരം പങ്കു വച്ച പുതിയ ചിത്രങ്ങൾക്കു താഴെയും ആരാധകർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സൽവാറിലുളള പുതിയ ചിത്രങ്ങളാണ് ഭാവന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അതീവ സന്തോഷവതിയായ ഭാവനെയാണ് കാണാനാവുക. ഭാവനയുടെ ചിരി കണ്ട ആരാധകരും ഏറെ സന്തോഷത്തിലാണ്. താരത്തിന്റെ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കായ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഫാഷൻ ട്രെൻഡിന് അുസരിച്ചുളള വസ്ത്രങ്ങളിലെ ഭാവനയുടെ തിരഞ്ഞെടുപ്പാണ് ആരാധകരെ ആകർഷിക്കുന്നത്. ലുക്കിലും വസ്ത്രത്തിലും എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുളള നടിയാണ് ഭാവന.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2494/bhavana-was-overjoyed-fans-were-overjoyed-to-see-bhavanas-laughter)