---
title: "ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന നയൻസ്,നയന്‍താരയുടെ ആകെ ആസ്തിയും ആഢംബര ജീവിതവും ആരെയും മോഹിപ്പിയ്ക്കും.."
english_title: "Nines flying like a phoenix, Nayantara's total wealth and luxurious life will entice anyone .."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2488/nines-flying-like-a-phoenix-nayantaras-total-wealth-and-luxurious-life-will-entice-anyone"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b08d85a0794_nayanthaara.jpg"
keywords: []
---

# ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന നയൻസ്,നയന്‍താരയുടെ ആകെ ആസ്തിയും ആഢംബര ജീവിതവും ആരെയും മോഹിപ്പിയ്ക്കും..

> **Lead Summary:** നയന്‍താരയുടെ ഇന്നത്തെ ആഢംബര ജീവിതമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കില്‍ പോലും പ്രൈവറ്റ് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവില്‍ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്‌ളൈറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതൊക്കെ കാണുമ്പോള്‍ നടിയ്ക്ക് എത്രമാത്രം ആസ്തിയുണ്ടാവും എന്നാണ് ആരാധകരുടെ സംശയം. ഇത് സംബന്ധിച്ച് പല ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. ഒരു ചിത്രത്തിന് മൂന്ന് കോടിയോളമാണ് നയന്‍താര പ്രതിഫലം ഈടാക്കുന്നത്. ഒരു വര്‍ഷം രണ്ടോ മൂന്നോ സിനിമകള്‍ നടി ചെയ്യുകയും ചെയ്യുന്നു.

## Article Content

നയന്‍താരയുടെ ഇന്നത്തെ ആഢംബര ജീവിതമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കില്‍ പോലും പ്രൈവറ്റ് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവില്‍ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്‌ളൈറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതൊക്കെ കാണുമ്പോള്‍ നടിയ്ക്ക് എത്രമാത്രം ആസ്തിയുണ്ടാവും എന്നാണ് ആരാധകരുടെ സംശയം. ഇത് സംബന്ധിച്ച് പല ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. ഒരു ചിത്രത്തിന് മൂന്ന് കോടിയോളമാണ് നയന്‍താര പ്രതിഫലം ഈടാക്കുന്നത്. ഒരു വര്‍ഷം രണ്ടോ മൂന്നോ സിനിമകള്‍ നടി ചെയ്യുകയും ചെയ്യുന്നു.

പത്ത് മില്യണ്‍ ഡോളര്‍ ആണ് നയന്‍താരയുടെ ആകെ ആസ്തി. ഇന്ത്യന്‍ റുപീ 71 കോടിയോളം വരും. രണ്ട് കാറും രണ്ട് വീടും സ്വന്തമായി ഉള്ള നടിയാണ് നയന്‍താര. എണ്‍പത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്‌സ് ഫൈവുമാണ് നയന്‍താരയുടെ വാഹനങ്ങള്‍. ഇത് കൂടാതെ കേരളത്തില്‍, തിരുവല്ലയില്‍ ഫാന്‍സി സ്റ്റൈലില്‍ ഒരു വീടും, ചെന്നൈയില്‍ ഒരു അപ്പാര്‍ട്‌മെന്റും ഉണ്ട്. അതികപക്ഷവും നയന്‍ ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ തന്നെയാണ് താമസം. അവധിയ്ക്ക് മാത്രമാണ് കേരളത്തില്‍ വരുന്നത്.

നയന്‍താരയുടെ ജീവിതവും ജീവിത രീതിയും ഒരിക്കലും സ്വകാര്യമല്ല. ഇന്ന് സ്റ്റാര്‍ഡം സ്വന്തമാക്കിയ ഏതൊരു താരത്തിനും പിന്നില്‍ ഒരുപാട് വിവാദങ്ങളുടെയും പ്രശ്‌നങ്ങളുടെയും കഥയുണ്ടാവും. നയന്‍സിന്റെ കാര്യവും വിപരീതമല്ല. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപാട് പരാജയപ്പെട്ടു പോയ നടിയാണ് നയന്‍. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തില്‍. പലരുടെയും പഴിയും കുത്തു വാക്കുകളും വിമര്‍ശനങ്ങളും നടി കേട്ടു. പക്ഷെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ടായിരുന്നു നയന്‍താരയുടെ മുന്നേറ്റം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2488/nines-flying-like-a-phoenix-nayantaras-total-wealth-and-luxurious-life-will-entice-anyone)