---
title: "നീയില്ലാത്ത 25 വർഷങ്ങൾ...സഹോദരിയുടെ  ഓർമകൾ പങ്കുവെച്ച് നടി പാർവ്വതി ജയറാം"
english_title: "25 years without you ... Actress Parvathi Jayaram shares her sister's memories"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2486/25-years-without-you-actress-parvathi-jayaram-shares-her-sisters-memories"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b0858c3d2ff_parvvathi.jpg"
keywords: []
---

# നീയില്ലാത്ത 25 വർഷങ്ങൾ...സഹോദരിയുടെ  ഓർമകൾ പങ്കുവെച്ച് നടി പാർവ്വതി ജയറാം

> **Lead Summary:** അകാലത്തിൽ മരിച്ച കുഞ്ഞനുജത്തിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവതി ജയറാം. 25 വര്‍ഷങ്ങൾക്കു മുൻപായിരുന്നു പാർ‌വതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്.''നീണ്ട 25 വർഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്... അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു'', പാർവതി കുറിച്ചു.

## Article Content

അകാലത്തിൽ മരിച്ച കുഞ്ഞനുജത്തിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവതി ജയറാം. 25 വര്‍ഷങ്ങൾക്കു മുൻപായിരുന്നു പാർ‌വതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്.''നീണ്ട 25 വർഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്... അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു'', പാർവതി കുറിച്ചു.

തിരുവല്ല സ്വദേശിയാണ് പാർവതി. ദീപയെക്കൂടാതെ ഒരു സഹോദരി കൂടി പാർവതിക്കുണ്ട്. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് അശ്വതി കുറുപ്പ് എന്ന പാർവതി. ജ്യോതിയാണ് പാർവതിയുടെ മൂത്ത സഹോദരി.പതിനാറാം വയസിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയ രംഗത്തെത്തുന്നത്. ഹരിഹരൻ-എംടി വാസുദേവൻ നായർ ടീമിന്റെ ‘ ആരണ്യകം’ എന്ന ചിത്രത്തിൽ പാർവതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2486/25-years-without-you-actress-parvathi-jayaram-shares-her-sisters-memories)