---
title: "പരസ്യത്തിൽ തിളങ്ങി ലേഡി സൂപ്പർസ്റ്റാർ"
english_title: "Lady superstar shining in the ad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2482/lady-superstar-shining-in-the-ad"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ae134686204_manju varyar.jpg"
keywords: []
---

# പരസ്യത്തിൽ തിളങ്ങി ലേഡി സൂപ്പർസ്റ്റാർ

> **Lead Summary:** മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്.മലയാളി പ്രേക്ഷകര്ക്കിടയില്‍ സുപരിചിതമാണ് മഞ്ജു വാര്യറുടെ വേഷങ്ങള്‍.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

## Article Content

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്.മലയാളി പ്രേക്ഷകര്ക്കിടയില്‍ സുപരിചിതമാണ് മഞ്ജു വാര്യറുടെ വേഷങ്ങള്‍.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

വിവാഹമോചനത്തിന് ശേഷമായാണ് പിന്നീട് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് മലയാള സിനിമ ശരിക്കും ആഘോഷമാക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു രണ്ടാംവരവ്. രണ്ടാംവരവില്‍ ലഭിച്ച കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. നായികാപ്രാധാന്യമുള്ള സിനിമകളായിരുന്നു കൂടുതലും. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലും നൃത്തവേദികളിലും പരസ്യങ്ങളിലും പൊതുപരിപാടികളിലെല്ലാമായി സജീവമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തിയും ഞെട്ടിക്കാറുണ്ട് മഞ്ജു വാര്യര്‍. പുതിയ പരസ്യത്തിനായി നടത്തിയ മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെപ്പോലെ തന്നെ മഞ്ജുവിനും പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹെയര്‍സ്റ്റൈലും വസ്ത്രധാരണവുമാണ് ഇത്തവണയും പ്രധാന ആകര്‍ഷകഘടകം. മഞ്ജു വാര്യരുടെ മേക്കോവര്‍ കിടുക്കിയെന്നുള്ള കമന്റുകളുമായാണ് ആരാധകരെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2482/lady-superstar-shining-in-the-ad)