---
title: "#NitinChauhan | ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു"
english_title: "#Television #actor #NitinChauhan #passed #away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/247968/television-actor-nitinchauhan-passed-away"
published_at: "2024-11-08T14:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dcc618af28_actor.jpg"
keywords: []
---

# #NitinChauhan | ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു

> **Lead Summary:** ** ** ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ നിതിന്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

## Article Content

** ** ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ നിതിന്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

'ദാദിഗിരി 2' എന്ന റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ് നിതിന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്‌സ്‌വില്ലയുടെ അഞ്ചാം സീസണിലും നിതിന്‍ മത്സരാര്‍ഥിയായെത്തി.

ക്രൈം പട്രോള്‍, സിന്ദഗി ഡോട്ട് കോം, ഫ്രണ്ട്‌സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സബ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'തേരാ യാര്‍ ഹൂം മേം' എന്ന പരമ്പരയിലാണ് അവസനമായി അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/247968/television-actor-nitinchauhan-passed-away)