---
title: "അമിതാഭ് ബച്ചനോടൊപ്പം അനിഖ സുരേന്ദ്രന്‍ "
english_title: "Anikha Surendran with Amitabh Bachchan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2479/anikha-surendran-with-amitabh-bachchan"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60adf661a1f1e_anikaha.jpg"
keywords: []
---

# അമിതാഭ് ബച്ചനോടൊപ്പം അനിഖ സുരേന്ദ്രന്‍ 

> **Lead Summary:** ബാലതാരമായെത്തി നിരവധി സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ.സിനിമകളിൽ സജീവമായ അനിഖ സോഷ്യൽമീഡിയയിൽ ഏറെ സജീവാണ്. പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് അനിഖ.

## Article Content

ബാലതാരമായെത്തി നിരവധി സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ.സിനിമകളിൽ സജീവമായ അനിഖ സോഷ്യൽമീഡിയയിൽ ഏറെ സജീവാണ്. പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് അനിഖ.

14 വര്‍ഷത്തോളമായി സിനിമാ ലോകത്തുള്ള താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്യൂൻ എന്ന വെബ് സീരിസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛോട്ടാമുംബൈയിലൂടെ സിനിമാലോകത്തെത്തിയ അനിഖ ഇതിനകം പതിനഞ്ചോളം സിനിമകളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. 

**

സെറ്റുകളെ ഏറെ മിസ് ചെയ്യുന്നു എന്ന് കുറിച്ചാണ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങൾ അനിഖ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് നടത്തിയ ഷൂട്ടിൽ നിന്നുള്ള ബിഹൈൻഡ് ദി സീൻ ചിത്രങ്ങളാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫ്ലൈറ്റ് മാതൃകയിലുള്ള സെറ്റിലാണ് ഷൂട്ടെന്ന് ചിത്രങ്ങളിൽ കാണാനാകും.മാൽകിസ്റ്റ് ചീസ് ക്രാക്കർ പരസ്യത്തിനുവേണ്ടിയാണ് അമിതാഭ് ബച്ചനും അനിഖയും ഒരുമിച്ചിരിക്കുന്നത്. ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം ഒരുമിക്കാനയതിൽ താൻ ഏറെ എക്സൈറ്റഡാണെന്നും താരം പരസ്യം വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റയിൽ കുറിച്ചിട്ടുണ്ട്.

അനിഖ പങ്കുവെച്ചിരിക്കുന്ന വീഡിയോ**

[https://www.instagram.com/p/CPGWZQqDdan/?utm_medium=copy_link](https://www.instagram.com/p/CPGWZQqDdan/?utm_medium=copy_link)**
**

ക്യൂൻ എന്ന വെബ് സീരീസാണ് ഒടുവിൽ അനിഖ അഭിനയിച്ച് പുറത്തിറങ്ങിയത്. മാമനിതൻ എന്ന തമിഴ് ചിത്രവും അനിഖയുടേതായി പുറത്തിറങ്ങാനിരിക്കുന്നുണ്ട്. സീനു രാമസ്വാമി ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. ഗായത്രിയാണ് നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/2479/anikha-surendran-with-amitabh-bachchan)