---
title: " ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്"
english_title: "Dulquer Salman returns to Bollywood after R Balki Soya Factor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2478/dulquer-salman-returns-to-bollywood-after-r-balki-soya-factor"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ade9078cdfe_dulqar.jpg"
keywords: []
---

#  ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്

> **Lead Summary:** ദുൽഖർ സൽമാൻ, ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം. ത്രില്ലർ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ ഈ മൺസൂണിൽ തന്നെ ചിത്രീകരിക്കാനാണ് സംവിധായകൻ പ്ലാൻ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.

## Article Content

ദുൽഖർ സൽമാൻ, ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം. ത്രില്ലർ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ ഈ മൺസൂണിൽ തന്നെ ചിത്രീകരിക്കാനാണ് സംവിധായകൻ പ്ലാൻ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം എത്തിയ ‘ദി സോയ ഫാക്ടറും’ നിരൂപക പ്രശംസ നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെയാണ് ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്.

ദുൽഖറിന്റെ സല്യൂട്ട്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളും റിലീസിനൊരുങ്ങുകയാണ്. ഒപ്പം ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2478/dulquer-salman-returns-to-bollywood-after-r-balki-soya-factor)