---
title: "#anilkumar | ആരും അറിഞ്ഞില്ലല്ലോ...കല്‍പനയുടെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി, ഭാര്യയ്‌ക്കൊപ്പം പൊതുവേദിയില്‍!"
english_title: "#Stories #about #Kalpana's #husband #who #now #married #second #time #circulating #social #media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/247755/stories-about-kalpanas-husband-who-now-married-second-time-circulating-social-media"
published_at: "2024-11-07T13:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c73572fb7a_kalpana.jpg"
keywords: []
---

# #anilkumar | ആരും അറിഞ്ഞില്ലല്ലോ...കല്‍പനയുടെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി, ഭാര്യയ്‌ക്കൊപ്പം പൊതുവേദിയില്‍!

> **Lead Summary:** ** **നടി കല്‍പനയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല . അത്രയേറെ ഹൃദയങ്ങളിൽ സ്ഥാനം നേടാൻ കല്പനയ്ക്ക് സാധിച്ചിട്ടുണ്ട് .

## Article Content

** **നടി കല്‍പനയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല . അത്രയേറെ ഹൃദയങ്ങളിൽ സ്ഥാനം നേടാൻ കല്പനയ്ക്ക് സാധിച്ചിട്ടുണ്ട് .

മലയാളക്കരയെ ഞെട്ടിച്ചു കൊണ്ടാണ് നടി കല്‍പനയുടെ വിയോഗ വാര്‍ത്ത പുറത്തു വരുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഹൈദരാബാദിലേക്ക് പോയ കല്പനയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇപ്പോള്‍ രണ്ടാമതും വിവാഹിതനായ കല്പനയുടെ ഭര്‍ത്താവിനെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്നലെ നടന്‍ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനില്‍ കുമാറും ഭാര്യയും.

കല്‍പനയുടെ ഭര്‍ത്താവാണെന്ന് മനസ്സിലായതോടെ ക്യാമറ കണ്ണുകള്‍ അദ്ദേഹത്തിന് പിന്നാലെയായി. ഇത് എപ്പോഴായിരുന്നു ഇവരുടെ വിവാഹം, ആരും അറിഞ്ഞില്ലല്ലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് അനിലിന്റെ പുതിയ വീഡിയോയ്ക്ക് താഴെ വരുന്നത്.

മാത്രമല്ല മുന്‍പ് വിവാഹ ജീവിതത്തെക്കുറിച്ച് കല്പന പറഞ്ഞതും ചിലര്‍ കമന്റുകളിലൂടെ രേഖപ്പെടുത്തി. 'കല്‍പനയും ഇദ്ദേഹവും തമ്മില്‍ ലവ് മാരേജ് ആയിരുന്നു.

കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ നടിയുടെ പുറകെ നടന്നിട്ടാണ് കെട്ടിയത്. വിവാഹത്തിനുശേഷം നടിയെക്കുറിച്ച് ആരോ മോശമായി സംസാരിച്ചത് ഇയാള്‍ വിശ്വസിച്ചു.

അടുത്ത സുഹൃത്തുക്കളില്‍ ആരോ ആണ് അങ്ങനെ ഒരു കഥ പറഞ്ഞത്. അതാണ് കല്‍പനയുമായി വേര്‍പിരിയാന്‍ ഉണ്ടായ കാരണം. ഇക്കാര്യം ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു.' എന്നാണ് ഒരു കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/247755/stories-about-kalpanas-husband-who-now-married-second-time-circulating-social-media)