---
title: "‘തെരി ബേബി’യായി  മുക്തയുടെ മകള്‍ കണ്മണി "
english_title: "Mukta's daughter Kanmani as 'Theri Baby'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2477/muktas-daughter-kanmani-as-theri-baby"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ade0bd32869_muktha.jpg"
keywords: []
---

# ‘തെരി ബേബി’യായി  മുക്തയുടെ മകള്‍ കണ്മണി 

> **Lead Summary:** വിജയ് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് ‘തെരി’. മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് കുരുവിളയായി വിജയ് എത്തിയ ചിത്രത്തിൽ വിജയുടെ മകളായി എത്തിയത് നടി മീരയുടെ മകൾ നൈനിക ആയിരുന്നു. നിവി എന്നായിരുന്നു ബേബി നൈനികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബേബി നൈനികയെ ആരാധകർ ഏറ്റെടുത്തത് ‘തെരി ബേബി’ ആയിട്ടായിരുന്നു. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് മുക്തയുടെ മകൾ കണ്മണി കുട്ടിയും.

## Article Content

വിജയ് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് ‘തെരി’. മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് കുരുവിളയായി വിജയ് എത്തിയ ചിത്രത്തിൽ വിജയുടെ മകളായി എത്തിയത് നടി മീരയുടെ മകൾ നൈനിക ആയിരുന്നു. നിവി എന്നായിരുന്നു ബേബി നൈനികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബേബി നൈനികയെ ആരാധകർ ഏറ്റെടുത്തത് ‘തെരി ബേബി’ ആയിട്ടായിരുന്നു. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് മുക്തയുടെ മകൾ കണ്മണി കുട്ടിയും.

മുക്തയാണ് കണ്മണി കുട്ടി തെരി ബേബിയെ അവതരിപ്പിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘അമ്മേടെ ചക്കരമുത്ത്’ എന്ന അടികുറിപ്പോടെ പങ്കുവെച്ച വിഡിയോയിൽ ചുമ്മാ ട്രൈ ചെയ്തത എന്നും പറഞ്ഞ് തെരിയുടെ സംവിധായകൻ ആറ്റ്ലീ യെയും മീനയെയും മുക്ത ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും കണ്മണി കുട്ടിയുടെ തെരി ബേബിയെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

[https://www.instagram.com/p/CPP17vVgWOI/?utm_medium=copy_link](https://www.instagram.com/p/CPP17vVgWOI/?utm_medium=copy_link)

നല്ല ടൈമിംഗ്, ക്യൂട്ട് പെർഫോമൻസ് എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. കണ്മണി കുട്ടിയുടെ വീഡിയോ റിമി ടോമിയും പങ്കുവെച്ചിരുന്നു. കണ്മണി കുട്ടിയുടെ വിശേഷങ്ങൾ ഇടക്ക് മുക്തയും റിമി ടോമിയും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്മണി കുട്ടിയുടെ ഒരു ഡാൻസ് വീഡിയോ റിമി പങ്കുവെച്ചിരുന്നു. റിമി തന്നെ പാടിയ ഒമയോ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കണ്മണി കുട്ടി ചുവടുവെച്ചത്.

[https://www.instagram.com/tv/CPLMqEogiQw/?utm_medium=copy_link](https://www.instagram.com/tv/CPLMqEogiQw/?utm_medium=copy_link)

റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവരുടെ കുട്ടിയാണ് കണ്മണി. റിമിയും മുക്തയും ഇടയ്ക്കിടക്ക് കണ്മണി കുട്ടിയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത് കൊണ്ട് കണ്മണി കുട്ടിക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2477/muktas-daughter-kanmani-as-theri-baby)