---
title: "ഒരിക്കൽ 2 പെൺകുട്ടികൾ എൻ്റെ അടുത്തു ഓട്ടോഗ്രാഫിന് വന്നു, പിന്നീട് സംഭവച്ചത് ഇത്; തുറന്ന് പറഞ്ഞ് താരം "
english_title: "Now Mahesh Babu reveals something that happened years ago."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24759/now-mahesh-babu-reveals-something-that-happened-years-ago"
published_at: "2022-02-06T12:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff6b7a9bdff_MAHESH.jpg"
keywords: []
---

# ഒരിക്കൽ 2 പെൺകുട്ടികൾ എൻ്റെ അടുത്തു ഓട്ടോഗ്രാഫിന് വന്നു, പിന്നീട് സംഭവച്ചത് ഇത്; തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും ഈ താരത്തെ മലയാളികൾക്ക് വലിയ ഇഷ്ടമാണ്. ഇതിനു കാരണം ഇദ്ദേഹം അഭിനയിച്ച നിരവധി തെലുങ്ക് സിനിമകൾ മലയാളത്തിലും ഡബ്ബ് ചെയ്തു എത്തിയിരുന്നു. 

## Article Content

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും ഈ താരത്തെ മലയാളികൾക്ക് വലിയ ഇഷ്ടമാണ്. ഇതിനു കാരണം ഇദ്ദേഹം അഭിനയിച്ച നിരവധി തെലുങ്ക് സിനിമകൾ മലയാളത്തിലും ഡബ്ബ് ചെയ്തു എത്തിയിരുന്നു. 

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു കാര്യമാണ് താൻ വെളിപ്പെടുത്തുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഈ വിഷയം പറഞ്ഞത്. ഒരിക്കൽ താൻ കുടുംബത്തോടൊപ്പം ഒരു സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ രണ്ടു പെൺകുട്ടികൾ വന്നു എന്നും അവർ ഓട്ടോഗ്രാഫ് ചോദിച്ചു എന്നും താരം പറയുന്നു.

എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയം ആണ് എന്ന് പറഞ്ഞു കൊണ്ട് അവരെ മര്യാദ പൂർവ്വം തിരിച്ചയച്ചു. പിന്നീട് ആ പെൺകുട്ടികൾ ആരാണ് എന്ന സത്യം താരം അറിഞ്ഞത്. ഉടനെ തന്നെ താരം ചാടിയെഴുന്നേറ്റ് അവരുടെ പിന്നാലെ പോയി മാപ്പ് പറഞ്ഞു.

പെൺകുട്ടികൾ പോയശേഷം ആയിരുന്നു സംവിധായകൻ മെഹർ രമേഷ് ആ പെൺകുട്ടികൾ ആരായിരുന്നു എന്ന് സത്യം വെളിപ്പെടുത്തിയത്. സംവിധായകൻ ശങ്കറിൻറെ മക്കളായിരുന്നു അവർ. ഇത്തറിഞ്ഞ മഹേഷ് ബാബു ഉടൻ തന്നെ താഴേക്ക് പോയി അവരെ നേരിട്ട് കാണുവാൻ ഒരുങ്ങി.

അപ്പോൾ സംവിധായകൻ ശങ്കർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ശങ്കറിനോട് മഹേഷ് ബാബു മാപ്പുപറയുകയും ആ പെൺകുട്ടികൾ അദ്ദേഹത്തിൻ്റേത് ആണ് എന്ന് അറിയില്ലായിരുന്നു എന്ന് പറയുകയും ചെയ്തു. ഇതിനു ശങ്കർ നൽകിയ മറുപടി എന്തായിരുന്നു എന്ന് അറിയുമോ?

> “അത് സാരമില്ല. സൂപ്പർ താരങ്ങളുടെ ലൈഫ് എങ്ങനെയൊക്കെ ആണ് എന്ന് അവർ അറിയണമല്ലോ” – ഇതായിരുന്നു ശങ്കർ നൽകിയ മറുപടി. തമിഴ് സിനിമകളുടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഷങ്കർ.

ഇപ്പോൾ ഇദ്ദേഹം ഒരു തെലുങ്ക് സിനിമ ഒരുക്കുകയാണ്. അതുകൊണ്ടുതന്നെ മഹേഷ് ബാബുവിനെ നായകനാക്കി എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹം ഒരു തെലുങ്ക് സിനിമ സംവിധാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24759/now-mahesh-babu-reveals-something-that-happened-years-ago)