---
title: "ഒരു നാണവുമില്ലാതെ എനിക്കിതുപറയാന്‍ കഴിയും; ഐശ്വര്യ ലക്ഷ്മി"
english_title: "I can say this without any shame; Aishwarya Lakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24748/i-can-say-this-without-any-shame-aishwarya-lakshmi"
published_at: "2022-02-06T10:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff5dac3c17d_AISWARYA.jpg"
keywords: []
---

# ഒരു നാണവുമില്ലാതെ എനിക്കിതുപറയാന്‍ കഴിയും; ഐശ്വര്യ ലക്ഷ്മി

> **Lead Summary:** തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകേണ്ടെന്നും ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് സൈഡില്‍ കൂടെ പോയാല്‍ മതിയെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകേണ്ടെന്നും ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് സൈഡില്‍ കൂടെ പോയാല്‍ മതിയെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒരുപാട് പരിമിതികളില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അര്‍ച്ചനയായി മാറുമ്പോഴും ഞാന്‍ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാന്‍ നോക്കിയിട്ടുപോലുമില്ല.

ഞാന്‍ ഭാഷ പടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന്‍ വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം. ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല.’- ഐശ്വര്യ വ്യക്തമാക്കി.

നല്ല സിനിമകളുടെ ഭാഗമാകണം, നടിയെന്ന നിലയില്‍ ബെറ്ററാകണം…അത്രയേ ഉള്ളൂ എനിക്കിപ്പോള്‍.അഭിനയ പ്രാധാന്യമുള്ള റോളുകള്‍ എനിക്ക് കിട്ടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതുപറയാന്‍ കഴിയും. എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ട്.’- നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24748/i-can-say-this-without-any-shame-aishwarya-lakshmi)