---
title: "#malavikakrishnadas | കാത്തിരിപ്പിന് വിരാമം, മാളവികയുടെയും തേജസിന്റെയും ആദ്യത്തെ കൺമണി എത്തി "
english_title: "#malavikakrishnadas #Tejas's #first #Kanmani #arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/247424/malavikakrishnadas-tejass-first-kanmani-arrived"
published_at: "2024-11-05T20:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a310ab65d1_malavika.jpg"
keywords: []
---

# #malavikakrishnadas | കാത്തിരിപ്പിന് വിരാമം, മാളവികയുടെയും തേജസിന്റെയും ആദ്യത്തെ കൺമണി എത്തി 

> **Lead Summary:** **( moviemax.in**) റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്.

## Article Content

**( moviemax.in**) റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്.

റിയാലിറ്റി ഷോയിൽ സഹമത്സരാർഥിയായ തേജസ് ജ്യോതിയേയാണ് മാളവിക ജീവിതപങ്കാളിയാക്കിയത്. ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലായിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് കൺമണിയെത്തിയിരിക്കുകയാണ്. നവംബർ മൂന്നിനാണ് കുഞ്ഞുപിറന്നത്. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോയെന്ന വിവരം ഇരുവരും സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.

തേജസ്സാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്. നിരവധി പേരാണ് അഭിനന്ദനമറിയിച്ച് കമൻ്റ് ചെയ്തത്. കുഞ്ഞിനെ കാണാൻ തിടുക്കമായെന്നും ചിലർ കമൻ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/247424/malavikakrishnadas-tejass-first-kanmani-arrived)