---
title: "റിയാലിറ്റി ഷോയിലൂടെ എത്തി താരമായ പെൺകുട്ടി,ബാല്യകാല ഫോട്ടോ വൈറല്‍ "
english_title: "The star girl who came through the reality show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2471/the-star-girl-who-came-through-the-reality-show"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60acb829b8861_saniya.jpg"
keywords: []
---

# റിയാലിറ്റി ഷോയിലൂടെ എത്തി താരമായ പെൺകുട്ടി,ബാല്യകാല ഫോട്ടോ വൈറല്‍ 

> **Lead Summary:** യുവനടിമാരിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായിട്ടാണ് സാനിയ ആദ്യമെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് സാനിയ.

## Article Content

യുവനടിമാരിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായിട്ടാണ് സാനിയ ആദ്യമെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് സാനിയ.

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ആ ഷോയിൽ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചാണ് സിനിമയിൽ ശ്രദ്ധ നേടുന്നത്. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്.

സാനിയയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സാനിയ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞ് സാനിയയെയും ചിത്രത്തിൽ കാണാം.പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലാണ് സാനിയ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2471/the-star-girl-who-came-through-the-reality-show)