logo

'25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ' വേറിട്ട പഴയകാല ചിത്രം പങ്കുവച്ച് കൃഷ്ണകുമാര്‍

Published at Oct 22, 2020 12:06 PM '25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് '  വേറിട്ട  പഴയകാല ചിത്രം പങ്കുവച്ച്  കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണകുമാറും കുടുംബവും പ്രേഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് . ലോക്ഡൗണ്‍ കാലത്ത് മക്കള്‍ക്കൊപ്പം ഡബ്‌സ്മാഷ് വീഡിയോസും ഡാന്‍സ് വീഡിയോയുമെല്ലാം ചെയ്ത് കൃഷ്ണകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇടയ്ക്ക് ചില വിമര്‍ശനങ്ങളും താരകുടുംബത്തിന് നേരെ ഉയര്‍ന്ന് വന്നിരുന്നു. അവിടെയും ശക്തമായ പ്രതിരോധമായിരുന്നു കൃഷ്ണകുമാര്‍ നടത്തിയത്.ഇപ്പോഴിതാ ഭാര്യ സിന്ധു കൃഷ്ണയ്‌ക്കൊപ്പമുള്ള പഴയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.


ഒന്നും രണ്ടുമല്ല, ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള ചിത്രമാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളു. എങ്കിലും ചില സംശയങ്ങളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരുവിധം എല്ലാവരുടെയും തന്നെ കമന്റുകള്‍ക്ക് കൃഷ്ണകുമാര്‍ മറുപടി പറഞ്ഞിരുന്നു.കമന്റുകള്‍ക്കിടയില്‍ മഹി ശര്‍മ്മ എന്ന ഒരു ആരാധകന്റെ കമന്റും അതിന് കൃഷ്ണ കുമാര്‍ നല്‍കിയ റിപ്ലേയുമാണ് ഏറെ ശ്രദ്ധേയം.


'ആശംസകള്‍. നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോ ചേട്ടാ..?' എന്നായുരുന്നു ആരാധകന്‍ കമന്റിലൂടെ ചോദിച്ചത്. അതെ എന്നര്‍ത്ഥത്തില്‍ ഒരു തംസ് അപ്പ് നല്‍കിക്കൊണ്ടാണ് ഇതിനു മറുപടി കൃഷ്ണകുമാര്‍ നല്‍കിയത്.ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്റെ വ്‌ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കോളേജില്‍ എംഎ യ്ക്ക് പഠിക്കുന്ന കാലത്താണ് കൃഷ്ണ കുമാറിനെ ഞാന്‍ പരിചയപ്പെടുന്നത്.


ആ സമയത്ത് വീട്ടില്‍ എനിക്കൊരു പ്രൊപ്പോസല്‍ വന്നിരുന്നു. വീട്ടുകാര്‍ അത് സീരിയസായി കൊണ്ട് പോകുന്നു എന്ന് മനസിലായപ്പോള്‍ എനിക്കൊരാളെ ഇഷ്ടമാണെന്നും അദ്ദേഹത്തെയാണ് കല്യാണം കഴിക്കേണ്ടതെന്നും പറയേണ്ടി വന്നു.അന്ന് എന്റെ മാതാപിതാക്കള്‍ കുവൈത്തിലാണ്. അവര്‍ നാട്ടില്‍ വന്ന് കൃഷ്ണ കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു. മക്കള്‍ക്ക് താല്‍പര്യമാണെങ്കില്‍ അതങ്ങ് നടത്താമെന്ന് പെട്ടെന്ന് തന്നെ അവര്‍ പറയുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അന്ന് വിവാഹത്തിന് ഒട്ടും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. പിന്നെ വീട്ടുകാരുടെ തീരുമാനത്തില്‍ വിവാഹം നടത്തി.

Actor Krishnakumar and his family are the audience's favorite star family. Doing dubsmash videos and dance videos with the kids during the lockdown

Related Stories
'അഭിനയമോ പ്രായമോ അവര്‍ക്ക് പ്രശ്നം അല്ല പറ്റാവുന്ന അത്രയും ശരീരം കാണിച്ചാല്‍ മതി' വെളിപ്പെടുത്തി താരം

Nov 26, 2020 11:32 AM

'അഭിനയമോ പ്രായമോ അവര്‍ക്ക് പ്രശ്നം അല്ല പറ്റാവുന്ന അത്രയും ശരീരം കാണിച്ചാല്‍ മതി' വെളിപ്പെടുത്തി താരം

മലയാളത്തിൽ അടക്കം തെന്നിന്ത്യയിൽ സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങുന്ന നടിയാണ് സോന ഹെയ്‌ഡൻ....

Read More >>
 ‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്റെ പെണ്‍കുട്ടി, അമ്മയുടെ ലോകം’ അര്‍ജുന്‍ അശോകന്‍ അച്ഛനായി

Nov 26, 2020 10:37 AM

‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്റെ പെണ്‍കുട്ടി, അമ്മയുടെ ലോകം’ അര്‍ജുന്‍ അശോകന്‍ അച്ഛനായി

നടനും താര പുത്രനുമായ അര്‍ജുന്‍ അശോകന്‍ അച്ഛനായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ്. കുഞ്ഞിനെയും എടുത്തുകൊണ്ടുള്ള ചിത്രം...

Read More >>
Trending Stories