---
title: "എന്റെ കഥാപാത്രങ്ങള്‍ ആളുകള്‍ ഏറ്റെടുത്തല്ലോ ,സന്തോഷമുണ്ട് -ഉണ്ണിരാജ് "
english_title: "I am happy that people have taken over my characters - Unniraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2469/i-am-happy-that-people-have-taken-over-my-characters-unniraj"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ac9ecc6e34a_unniraj.jpg"
keywords: []
---

# എന്റെ കഥാപാത്രങ്ങള്‍ ആളുകള്‍ ഏറ്റെടുത്തല്ലോ ,സന്തോഷമുണ്ട് -ഉണ്ണിരാജ് 

> **Lead Summary:** ഓപ്പറേഷന്‍ ജാവയിലെ അഖിലേഷട്ടനായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണിരാജ്. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിലെ റോള്‍ നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓപ്പറേഷന്‍ ജാവയ്ക്ക് മുന്‍പ് മറിമായം ഹാസ്യ പരമ്പരയിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് ഉണ്ണി. ചെറിയൊരു റോളിലാണ് ഓപ്പറേഷന്‍ ജാവയില്‍ നടന്‍ എത്തിയത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഓപ്പറേഷന്‍ ജാവ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.

## Article Content

ഓപ്പറേഷന്‍ ജാവയിലെ അഖിലേഷട്ടനായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണിരാജ്. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിലെ റോള്‍ നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓപ്പറേഷന്‍ ജാവയ്ക്ക് മുന്‍പ് മറിമായം ഹാസ്യ പരമ്പരയിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് ഉണ്ണി. ചെറിയൊരു റോളിലാണ് ഓപ്പറേഷന്‍ ജാവയില്‍ നടന്‍ എത്തിയത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഓപ്പറേഷന്‍ ജാവ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒപ്പം ഉണ്ണിയുടെ കഥാപാത്രവും ട്രോളുകളിലും മറ്റും നിറയുന്നു. അതേസമയം ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണത്തെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിരാജ് മനസുതുറന്നിരുന്നു. ഓപ്പറേഷന്‍ ജാവയിലേക്ക് വിളിക്കുന്ന സമയത്ത് താന്‍ കലോത്സവത്തിന്‌റെ തിരക്കുകളിലായിരുന്നു എന്ന് നടന്‍ പറയുന്നു.

പിറ്റേന്ന് ഞാന്‍ ബസില്‍ കയറി തരുണ്‍ മൂര്‍ത്തി സാറിന്‌റെ അടുത്തെത്തി. ഒരു ചേറിയ വേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ആയിക്കോട്ടപ്പാ നമുക്ക് ചെറുതും വലതും വ്യത്യാസമില്ല എന്തും ചെയ്യും. പക്ഷേ ആ ചെറിയ വേഷത്തിന് തിയ്യേറ്റുകളില്‍ കൈയ്യടി കിട്ടി. ഇപ്പോ ഒടിടിയില്‍ വന്നപ്പോഴും ഒരുപാട് പേര്‍ വിളിച്ചും മെസേജ് അയച്ചുമൊക്കെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബിനു പപ്പു ചേട്ടന്‍ വിളിച്ചിരുന്നു. അത് വലിയ സന്തോഷമായി. ഇപ്പോള്‍ ട്രാള്‍ മുഴുവന്‍ ഞാനാണ്. അഖിലേഷേട്ടന്‍ എന്നാണ് എല്ലാവരും എന്നെ ഇപ്പോ വിളിക്കുന്നത്.

സിനിമാ നടന്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ലെന്ന് നടന്‍ പറയുന്നു. ജോലി ചെയ്തു ജീവിതം പുലര്‍ത്തിയ ആളാണ്. എന്റെ സംസാരവും ചിരിയും എല്ലാം നിഷ്‌കളങ്കമായി തോന്നും എന്നാണ് എല്ലാവരും പറയാറ്. മറിമായം കണ്ടിട്ട് അങ്ങനെയാണ് അഭിപ്രായം വന്നത്. ഒരുപക്ഷേ ഓപ്പറേഷന്‍ ജാവയിലേക്ക് എന്നെ വിളിച്ചത് അതുകൊണ്ടാകും.തരുണ്‍ സാര്‍ ദിവസവും എന്റെ പടം വെച്ചുളള ട്രോള്‍ അയച്ചുതരാറുണ്ട്.അതുപോലെ കൂട്ടുകാരും അയക്കും.എന്റെ കഥാപാത്രങ്ങള്‍ ആളുകള്‍ ഏറ്റെടുത്തല്ലോ എന്ന് സന്തോഷം തോന്നും,

### Related Links & Sources
- [Original Story Source](https://moviemax.in/news/2469/i-am-happy-that-people-have-taken-over-my-characters-unniraj)