---
title: "ബോളിവുഡ് സൂപ്പര്‍താരം വിവാഹിതനാകുന്നു"
english_title: "Bollywood superstar gets married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24689/bollywood-superstar-gets-married"
published_at: "2022-02-05T22:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61feac0951f51_Untitled-4.jpg"
keywords: []
---

# ബോളിവുഡ് സൂപ്പര്‍താരം വിവാഹിതനാകുന്നു

> **Lead Summary:** **ക**ത്രീന കെയ്‌ഫ്‌ - വിക്കി കൗശല്‍, മൗനി റോയ്‌ - സൂരജ്‌ നമ്പ്യാര്‍ എന്നീ താര വിവാഹങ്ങള്‍ക്ക്‌ ശേഷം ബി ടൗണില്‍ മറ്റൊരു താരവിവാഹം കൂടി. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ - ഓസ്ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു.

## Article Content

**ക**ത്രീന കെയ്‌ഫ്‌ - വിക്കി കൗശല്‍, മൗനി റോയ്‌ - സൂരജ്‌ നമ്പ്യാര്‍ എന്നീ താര വിവാഹങ്ങള്‍ക്ക്‌ ശേഷം ബി ടൗണില്‍ മറ്റൊരു താരവിവാഹം കൂടി. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ - ഓസ്ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു.

ഫെബ്രുവരി 21നാണ് വിവാഹം നടക്കുന്നത് എന്ന് ഫര്‍ഹാന്റെ പിതാവും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ സ്ഥിരീകരിച്ചു. 'ഫര്‍ഹാനും ഷിബാനിയും വിവാഹിതരാകുന്നു. വെഡിംഗ് പ്ലാനിങ് കമ്ബനിയാണ് വിവാഹ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

അതിഥികളെ ക്ഷണിച്ചു തുടങ്ങിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഷിബാനിയെ ഇഷ്ടമാണ്. ഷിബാനി കുടുംബത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷം'- ജാവേദ് അക്തര്‍ പറഞ്ഞു.

വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്ബാനി അക്തറുമായി 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24689/bollywood-superstar-gets-married)