---
title: "മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു"
english_title: "The fifth part of Money Heist is coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2468/the-fifth-part-of-money-heist-is-coming"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ac9c22de9b2_money heist.jpg"
keywords: []
---

# മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു

> **Lead Summary:** ലോകമെമ്പാടും ആരാധകരുള്ള പരമ്പരയായ മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.

## Article Content

ലോകമെമ്പാടും ആരാധകരുള്ള പരമ്പരയായ മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.

ആദ്യ വോള്യം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം വോള്യം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. അഞ്ച് എപ്പോസോഡുകള്‍ വീതമായിട്ടായിരിക്കും ഓരോ വോള്യവും. ഡേറ്റ് പ്രഖ്യാപിച്ചിട്ടുള്ള ടീസറും പുറത്തുവിട്ടിട്ടുണ്ട്. അലെക്സ് പിന ആണ് ഈ സീരിസിന്റെ സംവിധാനം.സ്‍പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ആദ്യം ഒരുക്കിയത്.

സീരീസിലെ ഏറ്റവും സംഘർ ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയാണ് 4-ാമത്തെ സീസൺ അവസാനിച്ചത്.

ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ ഒമ്പത് എപിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സീസണ്‍ എട്ട് എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി സംപ്രേക്ഷണം ചെയ്‍തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്‍ഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്‍തു. അവസാന സീസണാണ് ഇപോള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/2468/the-fifth-part-of-money-heist-is-coming)