---
title: "കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യും; ആരാധകന്റെ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് അനിഖ സുരേന്ദ്രന്‍ "
english_title: "Will commit suicide if not get married; Anikha Surendran on a fan's marriage proposal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2466/will-commit-suicide-if-not-get-married-anikha-surendran-on-a-fans-marriage-proposal"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ac8abfec366_anika.jpg"
keywords: []
---

# കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യും; ആരാധകന്റെ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് അനിഖ സുരേന്ദ്രന്‍ 

> **Lead Summary:** ബാല്യകാലം തൊട്ട് സിനിമ മേഖലയില്‍ ശ്രദ്ധേയമായ താരമാണ് അനിഖ.നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്.തെന്നിന്ത്യന്‍ സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്ഇപ്പോള്‍ അനിഖ സുരേന്ദ്രന്‍. അജിത്തിന്റെ യെന്നെ അറിന്താലിലൂടെ ശ്രദ്ധ നേടിയ അനിഖ പിന്നീട് അജിത്തും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ വിശ്വാസം മുതല്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അനിഖ നിരവധി സിനിമകളില്‍ അഭിനയിക്കുകയും കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ബാലതാരത്തില്‍ നിന്നും നായികയായി മാറാനുള്ള തയ്യാറെടുപ്പിലാണ് താരം.

## Article Content

ബാല്യകാലം തൊട്ട് സിനിമ മേഖലയില്‍ ശ്രദ്ധേയമായ താരമാണ് അനിഖ.നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്.തെന്നിന്ത്യന്‍ സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്ഇപ്പോള്‍ അനിഖ സുരേന്ദ്രന്‍. അജിത്തിന്റെ യെന്നെ അറിന്താലിലൂടെ ശ്രദ്ധ നേടിയ അനിഖ പിന്നീട് അജിത്തും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ വിശ്വാസം മുതല്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അനിഖ നിരവധി സിനിമകളില്‍ അഭിനയിക്കുകയും കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ബാലതാരത്തില്‍ നിന്നും നായികയായി മാറാനുള്ള തയ്യാറെടുപ്പിലാണ് താരം.

സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ് അനിഖ. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏത് ലുക്കും അനായാസം അനിഖയ്ക്ക് ചേരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈയ്യടുത്ത് തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനിഖ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. രസകരമായ ചോദ്യങ്ങളായിരുന്നു അനിഖയ്ക്ക് നേരിടേണ്ടി വന്നത്.

ഒരാളുടെ ചോദ്യം നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിരുന്നുവെന്നാണ് അനിഖ പറയുന്നത്. ഇ-മെയില്‍ വഴിയായിരുന്നു ഇയാളുടെ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും താരം പറയുന്നു.

തന്റെ ഉയരത്തെ കുറിച്ച് ഇന്‍സെക്യൂരിറ്റി തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എന്നാല്‍ ആദ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അനിഖ പറയുന്നു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം 5'2 എന്നതൊരു ഗുണമാണെന്നാണ് അനിഖ പറയുന്നത്. വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2466/will-commit-suicide-if-not-get-married-anikha-surendran-on-a-fans-marriage-proposal)