---
title: "#bala |  നന്നായി പോയാൽ നിനക്ക് കൊള്ളാം..., ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ"
english_title: "#Ridiculous #comments #against #Bala #under #Diwali #celebration #pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/246538/ridiculous-comments-against-bala-under-diwali-celebration-pictures"
published_at: "2024-11-01T09:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67244d70ea611_bala.jpg"
keywords: []
---

# #bala |  നന്നായി പോയാൽ നിനക്ക് കൊള്ളാം..., ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

> **Lead Summary:** ** ** നടൻ ബാലയുടെ വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ദീപാവലി ആഘോഷങ്ങളിലാണ് നടനും ഭാര്യ കോകിലയും.

## Article Content

** ** നടൻ ബാലയുടെ വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ദീപാവലി ആഘോഷങ്ങളിലാണ് നടനും ഭാര്യ കോകിലയും.

വിവാ​ഹിതരായശേഷം ദമ്പതികൾ ആദ്യം ആഘോഷിക്കുന്ന ‘തല ദീവാലി’യുടെ ചിത്രങ്ങളും വിഡിയോകളും ബാല ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ബാല വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

ദീപാവലി മധുരം പങ്കുവയ്ക്കുന്ന സഹോദരി കവിതയും ബാലയുടെ അമ്മയും കോകിലയുമാണ് വിഡിയോയിൽ ഉള്ളത്.

തല ദീവാലി വിശേഷങ്ങൾ പങ്കിട്ട ബാലയ്ക്കും കുടുംബത്തിനും നിരവധി പേർ ദീപാവലി ആശംസകൾ നേർന്ന്. എന്നാൽ ആശംസകൾക്കിടയിലും ബാലയെയും കോകിലയെയും പരിഹസിക്കുന്ന രീതിയിലുള്ള ചില കമന്റുകളും എത്തി.

അടുത്ത വർഷം പുതിയ മരുമകളോടൊപ്പം ദീപാവലി ആഘോഷിക്കാം. നന്നായി പോയാൽ നിനക്ക് കൊള്ളാം.. അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം! എന്നിങ്ങനെയുള്ള കമന്റുകളാണ് ഫെയ്‌സ്ബുക്കിൽ വരുന്നത്.

കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. ഗായിക അമൃത സുരേഷ് ആണ് രണ്ടാം ഭാര്യ. എലിസബത്ത് ആണ് മൂന്നാം ഭാര്യ. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടൻ ബാല രജിസ്റ്റർ ചെയ്തിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/246538/ridiculous-comments-against-bala-under-diwali-celebration-pictures)