#Mareenamichael | 'എന്നെ കണ്ടപ്പോൾ ഉടൻ വാതിലടച്ച് പോയി, ആ താരങ്ങൾക്ക് ഇൻസെക്യൂരിറ്റിയുണ്ടാകും ഫ്രസ്ട്രേഷൻ തീർക്കുന്നതാകും' -മെറീന

#Mareenamichael | 'എന്നെ കണ്ടപ്പോൾ ഉടൻ വാതിലടച്ച് പോയി, ആ താരങ്ങൾക്ക് ഇൻസെക്യൂരിറ്റിയുണ്ടാകും ഫ്രസ്ട്രേഷൻ തീർക്കുന്നതാകും' -മെറീന
2024-10-31T13:54:00 | By Jain Rosviya

(moviemax.in)അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയും മോഡലുമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍.

നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥപാത്രങ്ങൾ ഇതിനോടകം മെറീന ചെയ്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്.

മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ആദ്യമായി നായികയായത് എബി എന്ന സിനിമയിലാണ്.

ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്തതോടെയാണ് മെറീനയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേസുവോമിലും നടി അഭിനയിച്ചിട്ടുണ്ട്.

കുറുക്കൻ, വിവേകാനന്ദൻ വൈറലാണ് എന്നിവയാണ് മെറീന അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്നതിന് മടി കാണിക്കാത്ത മെറീനയുടെ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

സിനിമയിൽ വന്നശേഷം പരിഹാസവും അവ​ഗണനയും അപമാനവും പലപ്പോഴായി അനുഭവിക്കേണ്ടി വന്നതായി അഭിമുഖത്തിൽ വെളിപ്പെടുത്തി.

അതിൽ മോശം പെരുമാറ്റം തനിക്ക് നേരെ കാണിച്ചിട്ടുള്ളത് ലൈം ലൈറ്റിൽ നിൽക്കുന്ന ചില സ്ത്രീകൾ തന്നെയാണെന്നാണ് മെറീന പറഞ്ഞത്.

അതുകൊണ്ട് തന്നെ പുരുഷന്മാർ മാത്രമാണ് അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതെന്ന് പറയാൻ കഴിയില്ലെന്നും സഹപ്രവർത്തകയായ നടിയിൽ നിന്ന് അടക്കം മോശം അനുഭവം ഉണ്ടായിട്ടുള്ളതായും മെറീന അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമാ ഇന്റസ്ട്രിയല്ല അവിടെ പ്രവർത്തിക്കുന്ന ചില ആളുകളാണ് പ്രശ്നക്കാരെന്നും മെറീന പറഞ്ഞിരുന്നു. താനായതുകൊണ്ട് മാത്രം അഭിമുഖം എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ ഒരു അവതാരക വരെയുണ്ടെന്നും മെറീന പറഞ്ഞു.

അന്ന് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു... എന്നോട് മോശമായി പെരുമാറിയിട്ടുള്ള സ്ത്രീകളുണ്ട്.

അങ്ങനെ ഞാൻ ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ ആങ്കർ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല. ഷൂട്ടിന് ഇടയിൽ ബ്രേക്ക് വന്നപ്പോൾ പ്രോ​ഗ്രാം പ്രൊഡ്യൂസറാണ് പറഞ്ഞത്.

മുമ്പ് ഈ ഷോ ആങ്കർ ചെയ്തിരുന്ന കുട്ടിക്ക് ഞാൻ ​ഗസ്റ്റായി വരുന്നതിനോട് താൽപര്യമില്ലാതിരുന്നത് കൊണ്ടാണത്രെ അന്ന് പലതവണ ക്യാൻസൽ ചെയ്തത്.

ആ പുള്ളിക്കാരിയെ കാണാൻ എന്നെപോലെയാണ്. ഇപ്പോൾ പുള്ളിക്കാരി മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ എനിക്ക് ചിരിവരും.

അതുപോലെ മലയാളത്തിൽ വളർന്ന് വരുന്ന ഒരു നടിയിൽ നിന്നും മോശം അനുഭവം ഉണ്ടായി. എനിക്കും അവർക്കും ഒരേ കാറായിരുന്നു.

ഞാൻ ഫ്രണ്ട് സീറ്റിലായിരുന്നു ഇരുന്നത്. അന്ന് പുള്ളിക്കാരി അപ്സറ്റായിരുന്നു. ഞാൻ ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസിലായി.

പിറ്റേ ദിവസം ആ പുള്ളിക്കാരി ഫ്രണ്ട് സീറ്റിൽ ഇരുന്നോട്ടെയെന്ന് കരുതി ഞാൻ ബാക്ക് സീറ്റിലിരുന്നു. അന്ന് അവർ കാരവാൻ തുറന്ന് വന്നപ്പോൾ എന്നെ കണ്ടു. ഉടൻ വാതിലടച്ച് പോയി.

ശേഷം ഞാൻ കാര്യം മനസിലാക്കി വണ്ടിയിൽ നിന്നും ഇറങ്ങി നടന്ന് സെറ്റിലേക്ക് പോയി എന്നാണ് അനുഭവം പങ്കിട്ട് മെറീന പറഞ്ഞത്.

നടിയുടെ വാക്കുകൾ റെഡ്ഡിറ്റിൽ ചർച്ചയായി. ആ താരങ്ങൾക്ക് ഇൻസെക്യൂരിറ്റിയുണ്ടാകും അതുകൊണ്ടാകും മെറീനയോട് ഫ്രസ്ട്രേഷൻ കാണിച്ചതെന്നാണ് കമന്റുകൾ ഏറെയും.

മെറീന പറഞ്ഞ അടയാളങ്ങൾ‌ വെച്ച് പലരും പല താരങ്ങളുടെയും പേരുകൾ കമന്റായി കുറിച്ചിട്ടുമുണ്ട്.



Content Highlight: #stars #will #have #insecurities #Went #their #frustrations #Marina #revelation

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup