---
title: "ഞാൻ ആ ടൈപ്പല്ല; തുറന്ന് പറഞ്ഞ് തെസ്നി ഖാൻ"
english_title: "I'm not that type; Tesni Khan openly said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24612/im-not-that-type-tesni-khan-openly-said"
published_at: "2022-02-05T14:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe365824d2d_thasni.jpg"
keywords: []
---

# ഞാൻ ആ ടൈപ്പല്ല; തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

> **Lead Summary:** മലയാള സിനിമ അധികം ഉപയോഗിക്കാത്ത നടിയാണ് തെസ്നി ഖാൻ. ഡെയ്സി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ആദ്യകാലത്ത് സൈഡ് റോളുകളായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു കാലത്ത് നായികയുടെ സ്ഥിരം കൂട്ടുകാരിയായിരുന്നു. ‌ 

## Article Content

മലയാള സിനിമ അധികം ഉപയോഗിക്കാത്ത നടിയാണ് തെസ്നി ഖാൻ. ഡെയ്സി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ആദ്യകാലത്ത് സൈഡ് റോളുകളായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു കാലത്ത് നായികയുടെ സ്ഥിരം കൂട്ടുകാരിയായിരുന്നു. ‌ 

2009 മുതൽ ആണ് നടിയുടെ കരിയർ മാറുന്നത്. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. ദിലീപിന്റെ കാര്യസ്ഥൻ തെസ്നിയുടെ സിനിമ ജീവിതത്തിലെ പ്രധാന പോയിന്റ് ആയിരുന്നു. ചിത്രത്തിലെ ദേവിക എന്ന കഥാപാത്രം നടിയുടെ കരിയർ മാറ്റുകയായിരുന്നു. 

സിനിമയിൽ കാണുന്ന തെസ്നി അല്ല റിയൽ ലൈഫിൽ. ബിഗ് ബോസിൽ വരുന്നതിന് തൊട്ട് മുമ്പ് വരെ കഥാപാത്രങ്ങളിലൂടെയായിരുന്നു തെസ്നിയെ വിധി എഴുതിയിരുന്നത്. എന്നാൽ ഷോയിൽ വന്നതിന് ശേഷമാണ് തെസ്നിയുടെ റിയൽ ക്യാരക്ടർ പ്രേക്ഷകർ അറിയുന്നത്.**

ഇപ്പോഴിതാ തന്നെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് തെസ്നി ഖാൻ. ഒരു  അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ആ ഒരു ടൈപ്പ് അല്ലെന്നാണ് തെസ്നി പറയുന്നത്. 

പുറത്ത് ഇറങ്ങുമ്പോൾ എപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് തെസ്നി പറയുന്നത്. താൻ ശരിക്കും സീരിയസ് ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. താൻ അധികം ബഹളം വയ്ക്കാത്ത ആളാണ്. എന്നാൽ അധികം പേരും വിചാരിക്കുന്നത് താൻ ബഹളക്കാരിയാണെന്നാണ്. എന്നാൽ താൻ അങ്ങനെയല്ല എന്നാണ് തെസ്നി പറയുന്നത് . കൂടാതെ എല്ലാവരും വിചാരിക്കുന്ന ആ ടൈപ്പ് അല്ലെന്നും തെസ്നി പറയുന്നു. 

തെസ്നിയുടെ വാക്കുകൾ ഇങ്ങനെ... **

''പുറത്ത് ഇറങ്ങുമ്പോൾ എപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. താൻ ശരിക്കും സീരിയസ് ആണോ എന്നാണ് അധികം പേരും ചോദിക്കുന്നത്. താൻ അധികം ബഹളം വയ്ക്കാത്ത ആളാണ്. എന്നാൽ അധികം പേരും വിചാരിക്കുന്നത് താൻ ബഹളം വെച്ച് ചിരിച്ച് നടക്കുന്ന ആളാണെന്നാണ് . എന്നാൽ താൻ അങ്ങനെയല്ല. അതിന്റെ വിപരീതമാണ്. എന്നാൽ എല്ലാവരും അങ്ങനെയാണ് വിചാരിക്കുന്നതെന്നും തെസ്നി'' അഭിമുഖത്തിൽ പറയുന്നു. 

താന്‌ ബിഗ് ബോസിൽ പോയപ്പോൾ എല്ലാവരും വിചാരിച്ചത് താൻ ഒരു വഴക്കാളി ആയിരുക്കുമെന്നാണ്. എന്നോട് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഒരു ബിഗ് സീറോ ആയിപ്പോയി. എന്നാൽ ഇനിയും ബിഗ് ബോസിൽ വിളിച്ചാൽ പോകുമെന്നാണ് തസ്നി പറയുന്നത്. നല്ലൊരു പ്ലാറ്റ്ഫോമാണ് അത്. ഇനിയും വിളിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പോകും.

ബിഗ് ബോസിൽ പോയപ്പോൾ ആദ്യം നല്ല പേടിയുണ്ടായിരുന്നു. ഇത്രയും ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ നിൽക്കുമെന്നായിരുന്നു ആലോചിച്ചത്. തെസ്നി എങ്ങനെയാണ് അത് പോലെ അവിടെ നിന്നാൽ മതി എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു. ഗെയിം എന്താണെന്ന് അറിയാതെ ആയിരുന്നു ബിഗ് ബോസ് ഷോയിലേയ്ക്ക് പോയതെന്നും തെസ്നി വ്യക്തമാക്കി. 

ബിഗ് ബോസ് ജീവിതത്തെ കുറിച്ചും താരം പറയുന്നുണ്ട്. ''എന്നെ പുറത്ത് അറിയാവുന്ന പലരും അവിടെ അറിയാത്തത് പോലെയായിരുന്നു നിന്നത്. തനിക്കൊരും സ്പെയിസ് തന്നില്ല. പുറത്ത് ഇറങ്ങിയപ്പോൾ നല്ല സ്നേഹമായിരുന്നു. അതാണ് മത്സരം. എന്തൊക്കെ ആയാലും ബിഗ് ബോസ് നല്ലൊരു ഫ്ലാറ്റ്ഫോം ആണെന്നും തെസ്നി കൂട്ടിച്ചേർത്തു. ടിവിയില്ല, മൊബൈൽ ഇല്ല, പത്രമില്ല, പുറത്തുള്ള ഒരു കാര്യവും അറിയില്ല.

ലോകത്തുള്ള ഒരുകാര്യവും അറിയാത്ത ഒരു ലോകമാണ് ബിഗ് ബോസ്. റേഷൻ ഭക്ഷണമാണ്. കിട്ടുന്നത് കഴിക്കണം. വെള്ളിയാഴ്ചയൊക്കെ ആകുമ്പോൾ കിട്ടുന്ന റേഷൻ തീരും. ഒരു മുട്ടയിലൊക്കെയായിരിക്കും രാവിലെ പിടിച്ച് നിൽക്കുക. ബിഗ് ബോസിൽ പോയി കഴിഞ്ഞാൽ നമുക്ക് പിന്നെ ഏത് ലെവലിലും ജീവിക്കാൻ കഴിയുമെന്ന് തെസ്നി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/24612/im-not-that-type-tesni-khan-openly-said)