ഇതെല്ലാം മിസ് ചെയ്യുന്നു, തിരികെ പോയാലോ; ഓര്‍മ്മയുടെ ചിത്രങ്ങളുമായി ഭാവന

ഇതെല്ലാം മിസ് ചെയ്യുന്നു, തിരികെ പോയാലോ; ഓര്‍മ്മയുടെ ചിത്രങ്ങളുമായി  ഭാവന
2021-10-04T21:49:00 | By Truevision Admin

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗൺ  കാരണം  ആഘോഷങ്ങളും യാത്രകളും കൂടിച്ചേരലുകളുമില്ലാതെ വീടിനുള്ളിലേക്ക് എല്ലാവരും ഒതുങ്ങി കഴിഞ്ഞിരിക്കുന്നു. പഴയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ഓർമ്മകൾ ഈ സമയത്ത് ചിന്തകളിലേക്ക് കടന്ന് വരുന്നത് വളരെ സ്വാഭാവികമാണ്. അങ്ങനെ താൻ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന.

നടിമാരായ രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്നാണ് ഭാവന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രമ്യയും, മൃദുലയും, ശിൽപയും കമന്റുമായി എത്തിയിട്ടുണ്ട്.


‘കരയിപ്പിക്കുമോ’ എന്നാണ് പോസ്റ്റിന് മൃദുല കമ്മന്റ് ചെറുതിരിക്കുന്നത്. ആ സമയത്തേക്ക് മടങ്ങി പോകാൻ ‘ആരുടെയെങ്കിലും ടൈം മെഷീൻ ഉണ്ടോ, എന്നാണ് ശില്പ ബാലയുടെ ചോദ്യം. ഭാവനയെ പോലെ തങ്ങളും ആ നല്ല നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ട് എന്ന് അവരും പറയുന്നു.ലോക്ക്ഡൗണിൽ ഷൂട്ടിങ്ങിനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. ലോക്ക്ഡൗൺ ദിനങ്ങൾ തങ്ങൾ എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് ചിലരെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.


വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്.എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനിൽക്കലാണ് പ്രണയമെന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.

Content Highlight: Miss all this, go back; Imagination with images of memory

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup