ബിസിനസുകാരനായ ഗൗതം കിച്ച്ലുവാണ് കാജലിന്റെ പ്രതിശ്രുത വരന്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങൡലൂടെ വൈറലായത്.
ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലൂടെയാണ് ഗൗതവും കാജലും വിവാഹിതരാവുക. വിവാഹത്തിന്റെ മുന്നൊരുക്കങ്ങളൊക്കെ നടക്കുന്നതിനെ കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ഇപ്പോള്‍ പുതിയ വീട് തയ്യാറാക്കി എടുക്കുകയാണ് ഇരുവരും.വിവാഹശേഷം ഒന്നിച്ച് താമസിക്കുന്നതിനായി കാജല്‍ ഗൗതമിനൊപ്പം വീട് മാറുകയാണെന്ന കാര്യം നടി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
പുതിയ അപാര്‍ട്ട്മെന്റിലേക്ക് സാധാനങ്ങളൊക്കെ എത്തിക്കുന്നതിന് സഹായിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ഗൗതമാണെന്ന് നടി പറയുന്നു. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായിട്ടാണ് പുതിയ വീട്ടിലേക്കുള്ള പ്രവേശനത്തെ കുറിച്ച് കാജല്‍ സൂചിപ്പിച്ചിരിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരു വ്യക്തിയുമായി താന്‍ വിവാഹിതയാവുമെന്ന കാര്യം കാജല്‍ നേരത്തെ പറഞ്ഞിരുന്നു. ഗൗതം കിച്ച്ലു ആണെന്ന് ആരാധകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
2014 മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സൗഹൃദം പിന്നീട് പ്രണയമാവുകയും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. വിവാഹക്കാര്യം പുറത്ത് വന്നതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുത്ത ചിത്രങ്ങളും വൈറലായിരുന്നു.
അടുത്തിടെ സഹോദരി നിഷ അഗര്‍വാളിനൊപ്പം ചേര്‍ന്ന് കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടി നടത്തിയിരുന്നു.കൊവിഡ് കണക്കിലെടുത്ത് വളരെ ചുരുക്കം സുഹൃത്തുക്കളാണ് നിഷയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തത്.
കറുത്ത വസ്ത്രമണിഞ്ഞ് മുയല് ചെവിയുടെ മാതൃക തലയില്‍ വെച്ചുകൊണ്ട് ബ്രൈഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജല്‍ പാര്‍ട്ടിയില്‍ അണിഞ്ഞൊരുങ്ങിയിരുന്നത്.
ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായി കാജലിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. നടിയുടെ അടുത്ത സുഹൃത്തും സിനിമാ താരവുമായ ബെല്ലംകൊണ്ട ശ്രീനിവാസ് സായി വിവാഹനിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനും ശ്രീനിവാസ് ഹൈദരബാദില്‍ നിന്നും മുംബൈയിലെത്തുമെന്നാണ് അറിയുന്നത്.
Kajal Agarwal is one of the most beloved actresses in South India