---
title: "ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും -അഹാന കൃഷ്ണ "
english_title: "If you touch Hansika, your face will be smashed - Ahana Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2456/if-you-touch-hansika-your-face-will-be-smashed-ahana-krishna"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ab2ed957821_.jpg"
keywords: []
---

# ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും -അഹാന കൃഷ്ണ 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും .ഇപ്പോഴിതാ ഏറ്റവും ഇളയ മകൾ ഹൻസിക കൃഷ്ണയുടെ പേരിൽ ഹേറ്റ് പേജ്. ഇൻസ്റ്റഗ്രാമിലാണ് ഹേറ്റ് പേജ് ആരംഭിച്ചിരിക്കുന്നത് . ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്.ഹൻസികയുടെ സഹോദരി അഹാനയാണ് സഹോദരിയുടെ പേരിൽ ഇത്തരത്തിൽ ഹേറ്റ് പേജ് ആരംഭിച്ച വിവരം സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കിയിരിക്കുന്നത് . ഈ പേജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അഹാന.

## Article Content

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും .ഇപ്പോഴിതാ ഏറ്റവും ഇളയ മകൾ ഹൻസിക കൃഷ്ണയുടെ പേരിൽ ഹേറ്റ് പേജ്. ഇൻസ്റ്റഗ്രാമിലാണ് ഹേറ്റ് പേജ് ആരംഭിച്ചിരിക്കുന്നത് . ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്.ഹൻസികയുടെ സഹോദരി അഹാനയാണ് സഹോദരിയുടെ പേരിൽ ഇത്തരത്തിൽ ഹേറ്റ് പേജ് ആരംഭിച്ച വിവരം സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കിയിരിക്കുന്നത് . ഈ പേജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അഹാന.

‘ സാധാരണ ഇത്തരം പ്രവർത്തികൾ കാര്യമായി എടുക്കാത്തയാളാണ് താൻ, പക്ഷെ അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് ഈ പേജിനുള്ളിൽ , അനുജത്തിമാരെ പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും ‘ എന്നും അഹാന പറയുന്നു . പലരും റിപ്പോർട്ട് ചെയ്തെങ്കിലും hansikakrishna_haters എന്ന പേരിലുള്ള പേജ് തുടരുകയാണ്.

നിലവിൽ പേജ് ‘പ്രൈവറ്റ്’ ആക്കി മാറ്റിയിട്ടുണ്ട്. പോസ്റ്റുകൾ കാണണമെങ്കിൽ ഫോളോ റിക്വസ്റ്റ് അയക്കണം. ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കുടിലതന്ത്രമാണതെന്നും അഹാന പറയുന്നു .അയാളുടെ വീട്ടുകാരെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും ഇത്തരം ചിന്താഗതിപുലർത്തുന്നയാൾക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ് എന്നും അഹാന ചോദിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2456/if-you-touch-hansika-your-face-will-be-smashed-ahana-krishna)