---
title: "സ്വന്തം ഭര്‍ത്താവിനെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച് യുവതി "
english_title: "A young woman puts her husband up for sale online"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24557/a-young-woman-puts-her-husband-up-for-sale-online"
published_at: "2022-02-05T10:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe00f91ba9f_wife.jpg"
keywords: []
---

# സ്വന്തം ഭര്‍ത്താവിനെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച് യുവതി 

> **Lead Summary:** **ഓ**ണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്താത്തവരായി ആരുമില്ല. ഒരു സാധനം വാങ്ങാനായി വിവിധ സൈറ്റുകളില്‍ കയറിയാല്‍ അനേകായിരം ഓപ്ഷനുകളാണ് ഉള്ളത്. എന്തും ഏതും ഇപ്പോള്‍ ഓണ്‍ലൈനില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. എന്നാല്‍ അയര്‍ലണ്ടിലെ ഒരു യുവതി വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നത് എന്താണെന്ന് അറിഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വെയ്‌ക്കും....

## Article Content

**ഓ**ണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്താത്തവരായി ആരുമില്ല. ഒരു സാധനം വാങ്ങാനായി വിവിധ സൈറ്റുകളില്‍ കയറിയാല്‍ അനേകായിരം ഓപ്ഷനുകളാണ് ഉള്ളത്. എന്തും ഏതും ഇപ്പോള്‍ ഓണ്‍ലൈനില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. എന്നാല്‍ അയര്‍ലണ്ടിലെ ഒരു യുവതി വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നത് എന്താണെന്ന് അറിഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വെയ്‌ക്കും....

യുവതി വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത് ചില്ലറ സാധനമല്ല. സ്വന്തം ഭര്‍ത്താവിനെയാണ്. 37 കാരനായ തന്റെ ഭര്‍ത്താവിനെ 25 ഡോളറിനാണ് യുവതി ലേലത്തിന് വെച്ചിരിക്കുന്നത്. ഭര്‍ത്താവ് ജോണിന് മുന്‍പ് നിരവധി ' ഉടമകള്‍ക്കുണ്ടായിരുന്നുവെന്നും നല്ല ഭക്ഷണവും വെള്ളവും നല്‍കിയാല്‍ അദ്ദേഹം വിശ്വസ്തനായിരുന്നുവെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു.

ലേല തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ലേലത്തുക വര്‍ദ്ധിച്ചതായി യുവതി പറഞ്ഞു. മികച്ച തുകയ്‌ക്കായി കാത്തിരിക്കുകയാണെന്നും റിട്ടേണോ എക്സ്ചേയ്ഞ്ചോ ആഗ്രഹിക്കുന്നില്ലെന്നും യുവതി പറഞ്ഞു.യുവതിയുടെ ഈ പ്രവൃത്തിയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ഭര്‍ത്താവിനെ വില്‍പ്പനയ്‌ക്ക വെക്കാന്‍ കാണിച്ച ക്രൂര മനസെന്നാണ് പലരും യുവതിയെ കുറ്റപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24557/a-young-woman-puts-her-husband-up-for-sale-online)