---
title: "കള കണ്ടു, കിളിയെ കാണിക്കാമോയെന്ന് പിഷാരടി ,കിളിയെ കാണിച്ച് ടോവിനോ "
english_title: "Pisharody saw the weed and asked if he could show the bird, and Tovino showed the bird"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2455/pisharody-saw-the-weed-and-asked-if-he-could-show-the-bird-and-tovino-showed-the-bird"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a8e8e86b883_.jpg"
keywords: []
---

# കള കണ്ടു, കിളിയെ കാണിക്കാമോയെന്ന് പിഷാരടി ,കിളിയെ കാണിച്ച് ടോവിനോ 

> **Lead Summary:** ടൊവിനൊ നായകനായി ഏറ്റവും പുതിയ സിനിമയാണ് കള. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.തുടക്കം മുതല്‍ അവസാനം വരെ അടുത്തത് എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആളുകള്‍. അമിതമായി സിനിമാറ്റിക് ആകാതെ പ്രേക്ഷകരെ ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് കള. എഡിറ്റിങും പശ്ചാത്തല സംഗീതവും ഒത്തു വരുമ്പോഴാണ് കള പൂര്‍ത്തിയാവുന്നത്.

## Article Content

ടൊവിനൊ നായകനായി ഏറ്റവും പുതിയ സിനിമയാണ് കള. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.തുടക്കം മുതല്‍ അവസാനം വരെ അടുത്തത് എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആളുകള്‍. അമിതമായി സിനിമാറ്റിക് ആകാതെ പ്രേക്ഷകരെ ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് കള. എഡിറ്റിങും പശ്ചാത്തല സംഗീതവും ഒത്തു വരുമ്പോഴാണ് കള പൂര്‍ത്തിയാവുന്നത്.

രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കള കണ്ടു, കിളിയെ കാണിക്കാമോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് ടൊവിനൊ നല്‍കിയ മറുപടിയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ടൊവിനോ ഇൻസ്റ്റാഗ്രാമില്‍ ലൈവ് ആയി എത്തിയതായിരുന്നു. കള എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാനാണ് ടൊവിനൊ എത്തിയത്. അതിനിടയിലാണ് കള കണ്ടു, കിളിയെ കാണിക്കാമോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യം. ഓമനപക്ഷികളെയും മൃഗങ്ങളെയും ഇഷ്‍ടമുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് ടൊവിനൊ പറഞ്ഞത്.പക്ഷികളെയും മൃഗങ്ങളെയും ഒക്കെ ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്‍ടമാണ്, ഞങ്ങള്‍ അവയെ വളര്‍ത്താറുണ്ടെന്നും ടൊവിനൊ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2455/pisharody-saw-the-weed-and-asked-if-he-could-show-the-bird-and-tovino-showed-the-bird)