#oruanweshanathintethudakkam | ജീവൻ തോമസിന്റെ തിരോധാനം; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ

#oruanweshanathintethudakkam | ജീവൻ തോമസിന്റെ തിരോധാനം; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ
Oct 27, 2024 09:44 AM | By Jain Rosviya

(moviemax.in)ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്റെ തിരോധാനവും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം നവംബര്‍ 8ന് തിയറ്ററുകളിൽ എത്തും.

എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഇവർക്കൊപ്പം സംവിധായകൻ എം എ നിഷാദും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

#Disappearance #journalist #oruanweshanathintethudakkam #trailer #release

Next TV

Related Stories
#anjukurian | 'അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു'; അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു! ചിത്രങ്ങള്‍ പങ്കിട്ട് നടി

Oct 27, 2024 10:38 AM

#anjukurian | 'അത്രയേയുള്ളൂ നമ്മള്‍ തീര്‍ന്നു'; അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു! ചിത്രങ്ങള്‍ പങ്കിട്ട് നടി

മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു...

Read More >>
#Alappeyashraf | സ്‌പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി, ഉറങ്ങുന്നത് കണ്ട് റൂം ബോയ് നടിയെ തൊട്ടു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യം

Oct 26, 2024 08:34 PM

#Alappeyashraf | സ്‌പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി, ഉറങ്ങുന്നത് കണ്ട് റൂം ബോയ് നടിയെ തൊട്ടു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യം

സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ ഈ നടി പാവങ്ങളെ മുന്നില്‍ കൊണ്ടിടുകയാണെന്നാണ് ആലപ്പി അഷ്‌റഫ്...

Read More >>
#Shwetamenon | പാൻ്റ്  വലിച്ചൂരി, അയാളെന്റെ ബാക്കിൽ അമർത്തിയതേ ഓർമ്മയുള്ളു! എറിഞ്ഞ് വീഴ്ത്തി ഞാൻ അയാളെ തല്ലി -ശ്വേത മേനോൻ

Oct 26, 2024 07:21 PM

#Shwetamenon | പാൻ്റ് വലിച്ചൂരി, അയാളെന്റെ ബാക്കിൽ അമർത്തിയതേ ഓർമ്മയുള്ളു! എറിഞ്ഞ് വീഴ്ത്തി ഞാൻ അയാളെ തല്ലി -ശ്വേത മേനോൻ

കാമസൂത്ര അടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശിക്കപ്പെട്ടിരുന്നു....

Read More >>
#AlleppeyAshraf | 'നടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ച് നടന്മാര്‍'; തിക്കുറിശ്ശി ആശുപത്രിയിലേക്ക് ഓടി -ആലപ്പി അഷ്‌റഫ്

Oct 26, 2024 04:02 PM

#AlleppeyAshraf | 'നടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ച് നടന്മാര്‍'; തിക്കുറിശ്ശി ആശുപത്രിയിലേക്ക് ഓടി -ആലപ്പി അഷ്‌റഫ്

ഒരു മുത്തശ്ശിക്കഥയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവം എന്ന് പറഞ്ഞ് പത്രം കച്ചോടം...

Read More >>
#Mammootty | 'അഭിനയജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തി, അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്’ - മമ്മൂട്ടി

Oct 26, 2024 03:35 PM

#Mammootty | 'അഭിനയജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തി, അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്’ - മമ്മൂട്ടി

ജീവിതത്തോടുള്ള സമരമാണ് ചന്തുവിനെ മികച്ച യോദ്ധാവാക്കിതീർത്തത് എന്ന് തോന്നിയിട്ടുണ്ട് ’മമ്മൂട്ടിയുടെ...

Read More >>
Top Stories










News Roundup