---
title: "#SushantSinghrajput | സുശാന്ത് സിങിന്റെ മരണം; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീൽ തള്ളി സുപ്രീംകോടതി"
english_title: "#Death #SushantSingh #Supreme #Court #dismissed #petition #against #Riya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/245201/death-sushantsingh-supreme-court-dismissed-petition-against-riya-new"
published_at: "2024-10-26T07:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c4ac5ec18f_sushanthsing.jpg"
keywords: []
---

# #SushantSinghrajput | സുശാന്ത് സിങിന്റെ മരണം; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീൽ തള്ളി സുപ്രീംകോടതി

> **Lead Summary:** ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയാ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവർക്കെതിരായ ലുക്കൗട്ട് സർക്കുലർ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി.

## Article Content

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയാ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവർക്കെതിരായ ലുക്കൗട്ട് സർക്കുലർ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി.

ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

പ്രമുഖവ്യക്തികൾ ഉൾപ്പെട്ട കേസായതുകൊണ്ടുമാത്രമാണ് സർക്കാരിന്റെ ഹർജിയെന്ന് കോടതി നിരീക്ഷിച്ചു.

2020 സെപ്റ്റംബറിലാണ് സുശാന്ത് മരിച്ചത്. പിന്നീട് നർക്കോട്ടിക് നിയമപ്രകാരമാണ് റിയാ ചക്രബർത്തി അറസ്റ്റിലായത്. ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യംനൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/245201/death-sushantsingh-supreme-court-dismissed-petition-against-riya-new)