#Innocent |'എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല, ഇന്നസെൻ്റ് ഇല്ലെന്ന് യാഥാർത്ഥ്യവുമായി ഞങ്ങൾ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല'

#Innocent |'എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല, ഇന്നസെൻ്റ് ഇല്ലെന്ന് യാഥാർത്ഥ്യവുമായി ഞങ്ങൾ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല'
2024-10-25T20:34:00 | By Susmitha Surendran

(moviemax.in) ഇന്നസെന്റിന്റെ വേർപാടിന് ശേഷം കുറെ നാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂയെന്ന് ഇന്നസെന്റിന്റെ ഭാര്യ ആലീസ് .

തനിക്ക് പ്രിയപ്പെട്ടവർ വരുമ്പോൾ എൻ്റെ പട്ടു സാരികൾ ഞാൻ സമ്മാനമായി അവർക്ക് നൽകും. അങ്ങനെ പട്ടുസാരികൾ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു.


ഇതോടെ കുട്ടികൾ വഴക്ക് പറയാൻ തുടങ്ങി. കുറെ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ കറുപ്പ് നിറത്തിൽ കുറച്ച് മാറ്റം വരുത്തിയെന്നും എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേർന്ന് നിൽക്കുകയാണെന്നും ആലീസ് പറയുന്നു.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആലീസ്. ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങൾ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്.

ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്. ചിലപ്പോൾ തോന്നും ഇന്നസെൻ്റ് വിളിക്കുന്നുണ്ടെന്ന്. ഞാൻ വിളി കേൾക്കും, ചിലപ്പോൾ തോന്നും ഇന്നസെൻ്റ് കസേരയിൽ ഇരിക്കുന്നുണ്ടെന്ന്.

ഒന്നുകൂടി നോക്കുമ്പോൾ കസേര ശൂന്യമായിരിക്കും. ഇന്നസെൻ്റ് ഇല്ലെന്ന് യാഥാർത്ഥ്യവുമായി ഞങ്ങൾ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഓർക്കുമ്പോൾ ഞങ്ങൾക്ക് കരയാനേ നേരമുള്ളു എന്ന് ആലീസ് പറയുന്നു.

ജീവിച്ചിരുന്നപ്പോൾ ഒരാൾ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാൾ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓർക്കാറുണ്ടെന്ന് അറിയില്ല.

എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെൻ്റിൻ്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീൻ പോലും കാണാൻ എനിക്ക് കഴിയില്ല.

കുർബാന കാണാൻ വേണ്ടി മാത്രമാണ് ടെലിവിഷൻ വെക്കാറുള്ളത്. അല്ലാതെ ടിവി കാണൽ പോലുമില്ലെന്ന് ആലീസ് പറഞ്ഞുവെക്കുന്നു.






Content Highlight: #Alice #Innocent's #wife #said #some #days #after #Innocent's #death #I #wore #only #black #clothes.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup