#abbass | സ്റ്റാര്‍ ഹീറോ ആയിരിക്കുമ്പോള്‍ ബോറടിച്ചു! വിദേശത്ത് പോയി മെക്കാനിക്ക് ജോലി ചെയ്യാനുണ്ടായ കാരണം പറഞ്ഞ് അബ്ബാസ്

#abbass | സ്റ്റാര്‍ ഹീറോ ആയിരിക്കുമ്പോള്‍ ബോറടിച്ചു! വിദേശത്ത് പോയി മെക്കാനിക്ക് ജോലി ചെയ്യാനുണ്ടായ കാരണം പറഞ്ഞ് അബ്ബാസ്
Oct 25, 2024 08:23 PM | By ADITHYA. NP

(moviemax.in)രു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരവും ചോക്ലേറ്റ് ഹീറോയുമായിരുന്നു നടന്‍ അബ്ബാസ്. മൂന്ന് പതിറ്റാണ്ടുകളായിട്ടുള്ള സിനിമാ ജീവിതത്തില്‍ അബ്ബാസിനെ സ്‌നേഹിച്ച ഒത്തിരി ആരാധികമാരും ഉണ്ടായിരുന്നു.

അതുപോലെ നടന്റെ ഹെയര്‍സ്‌റ്റൈല്‍ മുതല്‍ ലവര്‍ ബോയ് ഇമേജ് വരെ യുവാക്കള്‍ക്കിടയിലും തരംഗമായി.കാതല്‍ദേശം എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അബ്ബാസിനെ ഇഷ്ടപ്പെടുന്നവര്‍ ഇന്നും നിരവധിയാണ്.

എന്നാല്‍ കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോഴാണ് എങ്ങോട്ടെന്ന് ഇല്ലാതെ നടന്‍ അപ്രത്യക്ഷിതനാവുന്നത്. കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. അതുപോലെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു.

സ്റ്റാര്‍ ഹീറോ പദവി ആസ്വദിച്ചു കൊണ്ടിരിക്കെ സിനിമ ഉപേക്ഷിച്ച് പെട്രോള്‍ സ്റ്റേഷനില്‍ മെക്കാനിക്കായും തൊഴിലാളിയായും ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. ഇതിനെ കുറിച്ചുള്ള കഥകള്‍ മുന്‍പ് പുറത്ത് വന്നിട്ടുണ്ട്.

അത്രയും വിജയിച്ച് നിന്നിട്ടും നടന്‍ സിനിമ ഉപേക്ഷിച്ച് പോയതും സാധാരണക്കാരനെ പോലെ ജീവിക്കാനുണ്ടായ കാരണത്തെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍.

പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ബാസിന് ഒരു പൈലറ്റാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഗണിതത്തതില്‍ പുറകോട്ട് ആയതിനാല്‍ മോഡലിംഗ് രംഗത്തേക്ക് കടക്കുകയായിരുന്നു.

അവിടെ നിന്നാണ് സിനിമയില്‍ പ്രവേശിച്ചത്. തമിഴിലൂടെയാണ് അബ്ബാസ് നായകനാവുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം കാതല്‍ദേശം' ആയിരുന്നു. തബുവായിരുന്നു ചിത്രത്തിലെ നായിക.

കോളേജ് യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചു. മാത്രമല്ല അബ്ബാസിന്റെ വേഷവും ഹെയര്‍സ്‌റ്റൈലും ജനപ്രിയമായി.

തമിഴില്‍ നിരവധി സിനിമകള്‍ ചെയ്തതിനൊപ്പം തെലുങ്കിലും അഭിനയിച്ചിരുന്നു. നായകനായിട്ടും അല്ലാതെയും ചെറുതും വലുതുമായിട്ടുമൊക്കെ അഭിനയിച്ച് അബ്ബാസ് ശ്രദ്ധേയനായി.

അങ്ങനെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോപ്പോഴാണ് അദ്ദേഹം സിനിമ ഉപേക്ഷിച്ചത്. ഒരു സ്റ്റാര്‍ ഹീറോയും അങ്ങനെ ചെയ്യാറില്ലായിരുന്നു.

എന്നാല്‍ എന്തിനാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഒരിക്കല്‍ അബ്ബാസ് തന്നെ വെളിപ്പെടുത്തി.'സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ തനിക്ക് ബോറടിച്ചു.

അപ്പോള്‍ ഏകാന്തനായി തോന്നി. സിനിമയില്‍ എന്തോ അതൃപ്തി അനുഭവപ്പെട്ടു. ഇതോടെ മറ്റെന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അതുകൊണ്ടാണ് താന്‍ സിനിമ ഉപേക്ഷിച്ചത്.

സിനിമ ഉപേക്ഷിച്ച ശേഷം വിവാഹം കഴിച്ച് ന്യൂസിലന്‍ഡിലേക്ക് പോയി. കുടുംബത്തോടൊപ്പം അവിടെ താമസമാക്കി. കുറച്ചു ദിവസം അവിടെ മെക്കാനിക്കായി ജോലി ചെയ്തു.

ആ പ്രദേശത്ത് മെക്കാനിക്കുകള്‍ ഇല്ലായിരുന്നു. തന്റെ വാഹനങ്ങള്‍ എങ്ങനെ നന്നാക്കണമെന്ന് പഠിച്ച് തുടങ്ങിയതോടെ മെക്കാനിക്ക് ജോലികള്‍ പഠിച്ചു. ഇതിലൂടെ നിരവധി ആളുകളെ സഹായിക്കാനും സാധിച്ചു.

അതിനുശേഷം പത്തുദിവസം പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു. ആ ജോലിയും വിരസമായി തോന്നി. ഇതുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നറിഞ്ഞതോടെയാണ് നിര്‍മാണ രംഗത്തേക്ക് കടന്നത്. ഒരു വര്‍ഷം അത് ചെയ്തു.

അതിനുശേഷം റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങി. ഇപ്പോള്‍ ഭാര്യയും മകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നുണ്ട്. മകന്‍ ഐടി ജോലിയാണ് ചെയ്യുന്നതെന്നും', അബ്ബാസ് പറഞ്ഞു. ഇടയ്ക്ക് ഇന്ത്യയിലേക്ക് എത്തിയ താരം ചെന്നൈയില്‍ താമസം ആരംഭിച്ചു.

തനിക്ക് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞത്.

#Being #star #hero #boring #Abbas #said #had #abroad #work #mechanic

Next TV

Related Stories
#beaten |  നായികയോട് ക്രൂരത, കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി പ്രേക്ഷക

Oct 25, 2024 03:25 PM

#beaten | നായികയോട് ക്രൂരത, കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി പ്രേക്ഷക

നടനുൾപ്പടെയുള്ളവർ തിയറ്റർ സന്ദർശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി എൻ.ടി രാമസ്വാമി എന്ന നടന് നേരെ പാഞ്ഞടുത്തത്....

Read More >>
#SaiPallavi | 'എന്നെ കഴിവിന്റെ പേരില്‍ കാണണം; ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'- സായ് പല്ലവി

Oct 25, 2024 11:55 AM

#SaiPallavi | 'എന്നെ കഴിവിന്റെ പേരില്‍ കാണണം; ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'- സായ് പല്ലവി

നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശിവകാര്‍ത്തികേയനൊപ്പമുള്ള അമരന്‍...

Read More >>
#Rambha | വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം അതിനായിരുന്നു ആഗ്രഹം; വിവാഹമോചന വാർത്തയോട് രംഭയുടെ പ്രതികരണം

Oct 23, 2024 03:57 PM

#Rambha | വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം അതിനായിരുന്നു ആഗ്രഹം; വിവാഹമോചന വാർത്തയോട് രംഭയുടെ പ്രതികരണം

സർ​ഗം, ക്രോണിക് ബാച്ചിലർ, കൊച്ചി രാജാവ് എന്നീ സിനിമകൾ ഇതിനു​ദാഹരണമാണ്. സർ​ഗത്തിലൂടെയാണ് നടി അഭിനയ രം​ഗത്ത് തുടക്കം...

Read More >>
#Prabhas | പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ; അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍

Oct 23, 2024 11:52 AM

#Prabhas | പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ; അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍

പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രയിസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്‍റെ 6 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്...

Read More >>
#Nayantara  | എനിക്ക് വിഘ്നേശിനെ ലഭിച്ച സിനിമ, പുതിയ ബന്ധം തുടങ്ങിയ നാൾ; ഓർമകൾ പങ്കുവെച്ച് നയൻ‌താര

Oct 22, 2024 02:24 PM

#Nayantara | എനിക്ക് വിഘ്നേശിനെ ലഭിച്ച സിനിമ, പുതിയ ബന്ധം തുടങ്ങിയ നാൾ; ഓർമകൾ പങ്കുവെച്ച് നയൻ‌താര

കരിയറിൽ തുടരെ പരാജയങ്ങൾ വന്നതിനാൽ ഒരു ഹിറ്റ് സിനിമ വിഘ്നേശിനിപ്പോൾ...

Read More >>
#Vishal | വിജയ് എന്താണ് പറയുന്നതെന്ന് അറിയണം; ക്ഷണിച്ചില്ലെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിശാൽ

Oct 21, 2024 02:45 PM

#Vishal | വിജയ് എന്താണ് പറയുന്നതെന്ന് അറിയണം; ക്ഷണിച്ചില്ലെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിശാൽ

തമിഴ്‌നാട്ടിലെ 38 ജില്ലകളിൽനിന്നും 10,000 പേരെ വീതവും, കേരളം, ആന്ധ്ര അടക്കം അയൽസംസ്ഥാനങ്ങളിൽനിന്നും ആളുകളെ പങ്കെടുപ്പിക്കാനാണ്...

Read More >>
Top Stories










News Roundup