---
title: "#basheerbashi  | ദൈവത്തിന്റെ തീരുമാനം; സുഹാനയും മഷൂറയും എന്റെ പെണ്ണുങ്ങളാണെന്ന് ബഷീര്‍"
english_title: "#Gods #Decision #Basheer #says #Suhana #and #Mashura #are #my #girls"
publisher: "moviemax.in"
canonical_url: "https://moviemax.in/news/245112/gods-decision-basheer-says-suhana-and-mashura-are-my-girls"
published_at: "2024-10-25T16:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b81d945dba_abshi.jpg"
keywords: []
---

# #basheerbashi  | ദൈവത്തിന്റെ തീരുമാനം; സുഹാനയും മഷൂറയും എന്റെ പെണ്ണുങ്ങളാണെന്ന് ബഷീര്‍

> **Lead Summary:** **[ന**ടനും മോഡലും ബിഗ് ബോസ് താരവുമായിരുന്ന ബഷീര്‍ ബഷിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. രണ്ടു ഭാര്യമാരുടെയും മൂന്ന് മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരം.

## Article Content

**[ന**ടനും മോഡലും ബിഗ് ബോസ് താരവുമായിരുന്ന ബഷീര്‍ ബഷിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. രണ്ടു ഭാര്യമാരുടെയും മൂന്ന് മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരം.

യൂട്യൂബ് ചാനലിലൂടെ ബഷീര്‍ പങ്കുവയ്ക്കുന്ന വീഡിയോസ് വളരെ പെട്ടെന്ന് വൈറല്‍ ആവാറുണ്ട്.

ഫാമിലി വ്‌ലോഗുമായിട്ടാണ് ബഷീറും കുടുംബവും എത്താറുള്ളത്. ഏറ്റവും പുതിയതായി രണ്ടാമത്തെ ഭാര്യ മഷുറയുടെ കുടുംബം എത്തിയ വിശേഷങ്ങള്‍ ആയിരുന്നു പങ്കുവെച്ചത്.

കുടുംബസമേതം മൂന്നാറില്‍ യാത്ര പോയപ്പോഴുള്ള വിശേഷങ്ങളുമായിട്ടാണ് ബഷീ എത്തിയത്.

ഇതിനിടെ നേരത്തെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരാള്‍ക്ക് മകളെ കെട്ടിച്ചു കൊടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് മഷുറയുടെ പിതാവിനോട് ബഷീര്‍ ചോദിച്ചിരുന്നു.

താനും മഷൂറയും തമ്മിലുള്ള വിവാഹത്തിന് ശേഷം വന്ന പ്രതികരണങ്ങളെ പറ്റിയും മഷൂറയുടെ നാത്തൂനെ കുറിച്ചുമൊക്കെ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

ഞങ്ങള്‍ തമ്മില്‍ രസത്തില്‍ അല്ലെന്നൊരു കമന്റ് വീഡിയോയുടെ താഴെ കണ്ടിരുന്നുവെന്ന് പറഞ്ഞാണ് മഷൂറയും നാത്തൂനായ ഷാലുവും സംസാരിച്ചത്.

അതിപ്പോ എന്തിനായിരുന്നു എന്ന് തനിക്ക് പോലും അറിയില്ലെന്നാണ് ഷാലു പറഞ്ഞത്. ശരിക്കും നാത്തൂനും താനും ചെറുപ്പം മുതലേ അറിയുന്നവരാണ്.

എട്ടാം ക്ലാസ് മുതലുള്ള പരിചയമാണ്. രണ്ടാളും ഒരുമിച്ച് ഒരു മുറിയില്‍ ഹോസ്റ്റലില്‍ കഴിഞ്ഞിട്ടുള്ളവരാണെന്നും മഷൂറ പറയുന്നു.

അങ്ങനെയാണെങ്കില്‍ മഷുറയും നാത്തൂനും തമ്മില്‍ പൊരിഞ്ഞ അടി എന്നിങ്ങനെയുള്ള ക്യാപ്ഷന്‍ ഒക്കെ കൊടുക്കാന്‍ പറ്റും. ഓരോ ദിവസവും അതിന് പറ്റിയ കമന്റുകള്‍ ആണ് തനിക്ക് വരുന്നതെന്ന് ബഷീറും പറയുന്നു.

പണ്ടൊക്കെ കമന്റ് വായിക്കുമ്പോള്‍ വിഷമം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീഡിയോയ്ക്ക് തംപ്‌നെയില്‍ കൊടുക്കാന്‍ പറ്റിയ ക്യാപ്ഷന്‍ ആണ് കിട്ടാറുള്ളത്. അതൊക്കെ ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. നെഗറ്റീവ് കമന്റ് ഇടുന്നവര്‍ ഒന്നും അത് ഒരിക്കലും നിര്‍ത്തരുത്.

അപ്പോഴാണ് കൂടുതല്‍ ആളുകള്‍ താല്പര്യത്തോടെ എന്റെ വീഡിയോ കാണാന്‍ വരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു...

ഇത്രയും നല്ലൊരു മനുഷ്യനായിട്ട് ഇവനെ പോലൊരുത്തന് എങ്ങനെ മകളെ കെട്ടിച്ച് കൊടുത്തു എന്നൊരു ചോദ്യം ഇന്നലെ മഷൂറയുടെ പിതാവിനോട് ചോദിച്ചിരുന്നു.

'മനുഷ്യന്മാര്‍ എങ്ങനെയായാലും ദൈവത്തിന്റെ ഒരു തീരുമാനം എന്ന് പറയുന്നൊരു കാര്യമുണ്ടെന്ന്' മഷുറയുടെ പിതാവ് പറയുന്നു. മഷൂറ എനിക്ക് വേണ്ടി വിധിച്ചിട്ടുള്ള ആളാണെങ്കില്‍ അത് എനിക്ക് തന്നെയായിരിക്കുമെന്ന് ബഷീറും പറഞ്ഞു.

അതുപോലെ സുഹാനയും എന്റെ പെണ്ണാണ്. അവരെ എനിക്ക് തന്നെയേ കിട്ടുകയുള്ളുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ഇടയ്ക്ക് ഞാന്‍ ബഷിയോട് നിങ്ങളും സുഹാനയും ഒറ്റയ്ക്ക് ജീവിക്കേണ്ടവര്‍ അല്ലായിരുന്നോ, ഞാന്‍ എവിടെയോ ഉണ്ടാവേണ്ട ആളാണെന്ന് പറഞ്ഞപ്പോള്‍ നീ വേറെ എവിടെയുമല്ല, എന്റെ പെണ്ണാണ്, എന്റെ കൂടെയാണ് ഉണ്ടാവേണ്ടതെന്നാണ് ബഷീ പറഞ്ഞത്.

ആ വാക്ക് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും അദ്ദേഹത്തില്‍ ആകൃഷ്ടയായെന്ന് മഷൂറ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/245112/gods-decision-basheer-says-suhana-and-mashura-are-my-girls)