---
title: "പുതിയ ചിത്രം പങ്കിട്ട് താരം; വൈറലായി ചിത്രങ്ങൾ "
english_title: "Star shares new picture; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24501/star-shares-new-picture-images-go-viral"
published_at: "2022-02-04T22:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd55272da7c_vira.jpg"
keywords: []
---

# പുതിയ ചിത്രം പങ്കിട്ട് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് എന്നും കൂടുതൽ കൗതുകം.

## Article Content

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് എന്നും കൂടുതൽ കൗതുകം.

ഇതിനു കാരണം സൂപ്പർതാരങ്ങളെ മലയാളികൾ കേവലം നടീനടൻമാർ ആയിട്ടല്ല കാണുന്നത് എന്ന കാരണം കൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെല്ലാം കാണുന്നതും സ്നേഹിക്കുന്നതും.

അതുകൊണ്ടുതന്നെ സൂപ്പർതാരങ്ങളുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. മാലി ദ്വീപിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. ചിത്രത്തിലുള്ള നടി ആരാണ് എന്ന് മനസ്സിലായോ? പെട്ടെന്ന് കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവണമെന്നില്ല.

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു ഇവർ എങ്കിൽ പോലും ഇപ്പോൾ വളരെ വലിയ മാറ്റം ആണ് ഇവർക്ക് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുകാലത്ത് കടുത്ത ആരാധകനായിരുന്നവർക്ക് പോലും ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.

തെലുങ്ക് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പോക്കിരി എന്ന ചിത്രത്തിൽ മഹേഷ് ബാബുവിൻ്റെ നായിക ആയിരുന്നു ഇവർ. ഇതു കൂടാതെ വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നൻപൻ എന്ന ചിത്രത്തിൽ നായികയായി ഇവർ എത്തിയിരുന്നു.

ഇല്യാന ഡിക്രൂസ് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരുകാലത്ത് വളരെ മെലിഞ്ഞിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇല്യാന. മെലിഞ്ഞതിൻറെ പേരിൽ ഒരുപാട് കളിയാക്കുന്ന തരത്തിലുള്ള ഡയലോഗുകൾ ഇവർ അഭിനയിച്ച സിനിമയിൽ എല്ലാം തന്നെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24501/star-shares-new-picture-images-go-viral)