logo

വീട്ടിലേക്ക്‌ ‌ഒരു കുഞ്ഞു അഥിതി കൂടി ;സന്തോഷം പങ്കുവച്ച് സൂര്യ

Published at Oct 22, 2020 09:52 AM വീട്ടിലേക്ക്‌ ‌ഒരു കുഞ്ഞു അഥിതി കൂടി ;സന്തോഷം പങ്കുവച്ച് സൂര്യ

തെന്നിന്ത്യയിലും മലയാളത്തിലും നിരവധി ആരാധകരുള്ള താര സഹോദരങ്ങൾ ആണ് സൂര്യയും കാർത്തിയും. ഇരുവരും അഭിനയ മേഖലയിൽ തിളങ്ങുള്ള സഹോദരങ്ങൾ ആണ്. സൂര്യ തമിഴ് നാട്ടിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നപ്പോൾ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനവും നേടിയെടുത്തു. ഇപ്പോൾ തങ്ങളുടെ കുടുംബത്തിൽ ഉണ്ടായ പുതിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഈ താരസഹോദരങ്ങൾ.


2011ൽ ആയിരുന്നു കാർത്തിയുടെയും കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയുടെയും വിവാഹം. 2013 ൽ ഇവർക്ക് ഒരു പെണ്കുഞ്ഞു ജനിച്ചിരുന്നു. ആരാധകർ അത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാർത്തി വീണ്ടും അച്ഛൻ ആയിരിക്കുകയാണ്. കാർത്തി തന്നെയാണ് താൻ രണ്ടാമതും ഒരച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.


ഒരു ആൺകുഞ്ഞാണ്‌ ജനിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.”സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും വേണം” എന്നുമാണ് കാർത്തി ട്വിറ്ററിലൂടെ കുറിച്ചത്. സൂര്യയും കാര്‍ത്തിയുടെ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. വീ ആര്‍ ബ്ലെസ്സ്ഡ് എന്ന് കുറിച്ചു കൊണ്ടാണ് സൂര്യ കാർത്തിയുടെ ട്വിറ്റ് റീട്വിറ്റ് ചെയ്തത്. കാർത്തിക്കും രഞ്ജിനിക്കും ആശംസകൾ നേരുകയാണ് സിനിമ താരങ്ങളും ആരാധകരും ഇപ്പോൾ.

Surya and Karthi are two brothers who have many fans in South India and Malayalam. They are brilliant brothers in the field of acting

Related Stories
ഞാന്‍ എന്നും അവളുടെ മകള്‍ - നസ്രിയ

Sep 12, 2021 01:11 PM

ഞാന്‍ എന്നും അവളുടെ മകള്‍ - നസ്രിയ

കഴിഞ്ഞ ആഴ്ചയായിരുന്നു ജൂനിയര്‍ ചിരുവിന്റെ പേരിടല്‍ ചടങ്ങ്. റയാന്‍ രാജ് സര്‍ജ്ജ എന്ന് മകന് പേരിട്ട വിശേഷം മേഘ്‌ന തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ...

Read More >>
എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ- സൂര്യയെക്കുറിച്ച് വാചാലയായി ജ്യോതിക

Sep 11, 2021 04:22 PM

എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ- സൂര്യയെക്കുറിച്ച് വാചാലയായി ജ്യോതിക

15 വർഷത്തെ സന്തോഷം.അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും ഹൃദ്യയം നിറഞ്ഞ നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക സന്തോഷം...

Read More >>
Trending Stories