---
title: "സുരേഷ് ഗോപി വിളിച്ചതിനെ കുറിച്ച് തരുൺ മൂർത്തി"
english_title: "Tarun Murthy talks about Suresh Gopi's call"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2449/tarun-murthy-talks-about-suresh-gopis-call"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a89cc89884d_Untitled-3.jpg"
keywords: []
---

# സുരേഷ് ഗോപി വിളിച്ചതിനെ കുറിച്ച് തരുൺ മൂർത്തി

> **Lead Summary:** തരുൺ മൂർത്തി,ഇർഷാദ്, ബാലു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് ഓപ്പറേഷൻജാവ. നിരവധി താരങ്ങൾ ആണ് സിനിമയെ അഭിനദ്ധിച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തിയത്.

## Article Content

തരുൺ മൂർത്തി,ഇർഷാദ്, ബാലു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് ഓപ്പറേഷൻജാവ. നിരവധി താരങ്ങൾ ആണ് സിനിമയെ അഭിനദ്ധിച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തിയത്.

ഇപ്പോൾ ഇതാ പൃഥ്വിരാജിനു ശേഷം ഓപ്പറേഷൻ ജാവ സിനിമയെ പ്രശംസിച്ച് നടൻ സുരേഷ് ഗോപി. ചിത്രം കണ്ട ശേഷം സുരേഷ് ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

‘ദൈവമേ എന്ത് നല്ല ദിവസമാണ്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ഫോണിന്റെ അപ്പുറത്തെ അറ്റത്ത്, സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും, സാങ്കേതികതയെ കുറിച്ചുമെല്ലാം പത്തു മിനിട്ടോളം സംസാരിച്ചു.

ഞാനിപ്പോഴും ബിപി കയറി ബെഡില്‍ തന്നെയാണ്. നന്ദി സാര്‍.’– തരുണ്‍ മൂര്‍ത്തി കുറിച്ചു.മഞ്ജു വാരിയര്‍, പൃഥ്വിരാജ് എന്നിവരും സിനിമ കണ്ട ശേഷം തരുൺ മൂർത്തിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

തരുണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2449/tarun-murthy-talks-about-suresh-gopis-call)