---
title: " #SaiKrishna | സാമാന്യ മര്യാദ കാണിക്കണമായിരുന്നു; ബാല നേരത്തെ സെറ്റ് ചെയ്ത് വച്ചിരുന്ന നാടകം; കോകിലയെ വീട്ടില്‍ കണ്ടിരുന്നു -സായ് കൃഷ്ണ"
english_title: "#Common #courtesy #shown #play #Bala #already #set #Kokila #seen #home #SaiKrishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/244889/common-courtesy-shown-play-bala-already-set-kokila-seen-home-saikrishna"
published_at: "2024-10-24T17:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a329eb9357_sai_krishna.jpg"
keywords: []
---

#  #SaiKrishna | സാമാന്യ മര്യാദ കാണിക്കണമായിരുന്നു; ബാല നേരത്തെ സെറ്റ് ചെയ്ത് വച്ചിരുന്ന നാടകം; കോകിലയെ വീട്ടില്‍ കണ്ടിരുന്നു -സായ് കൃഷ്ണ

> **Lead Summary:** ****കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാല വീണ്ടും വിവാഹിതനായത്. ബന്ധു കൂടിയായ കോകിലയാണ് ബാലയുടെ വധു.

## Article Content

****കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാല വീണ്ടും വിവാഹിതനായത്. ബന്ധു കൂടിയായ കോകിലയാണ് ബാലയുടെ വധു.

കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബാല. തന്റെ മുന്‍ ഭാര്യ നടത്തിയ വെളിപ്പെടുത്തലുകളുടേയും, തുടര്‍ന്ന് അവര്‍ നല്‍കിയ കേസിന്‍റേയും പേരിലാണ് ബാല വിവാദത്തിലായത്.

ഇതിന് പിന്നാലെ താന്‍ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബാലയുടെ വിവാഹത്തെക്കുറിച്ചുള്ള ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.

ബാല നേരത്തെ തന്നെ സെറ്റ് ചെയ്ത് വച്ചിരുന്ന നാടകമായിരുന്നു എല്ലാം എന്നാണ് സായ് കൃഷ്ണ പറയുന്നത്. ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലരുതെന്നും സായ് ബാലയോടായി പറയുന്നുണ്ട്.

''ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. എന്ത് പറയാനാണ് ഇങ്ങേരെ പറ്റി. എന്റെ വീടിന് മുന്‍പില്‍ ഒരു സ്ത്രീയും കുട്ടിയും വന്ന് നില്‍ക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികള്‍ക്കും മനസിലായതാണ്.

ഈ സംഭവത്തെ കുറിച്ച് പറയാന്‍ മാധ്യമങ്ങളെ വിളിച്ച് ചേര്‍ത്തപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്.'' എന്നാണ് സ്‌ക്രീട്ട് ഏജന്റ് പറയുന്നത്.

അതേസമയം തന്റെ വീടിന് മുന്നില്‍ സ്ത്രീയും കുട്ടിയും പുരുഷനും വന്ന സംഭവത്തില്‍, വ്യക്തമായ സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും അവരെ ഇന്നുവരെ എന്തുകൊണ്ട് പൊലീസ് പൊക്കിയില്ലെന്നാണ് സായ് ചോദിക്കുന്നത്.

വീട്ടില്‍ കയറി ആക്രമണം എന്നത് ബാലയുടെ നാടകമായിരുന്നുവെന്നും അത് പൊളിയാന്‍ കാരണം അയല്‍വാസിയായ ചേട്ടനാണെന്നും സായ് അഭിപ്രായപ്പെടുന്നുണ്ട്.

പുതിയ ജീവിതത്തിലേക്ക് കടന്ന ബാലയോടായി സായ് കൃഷ്ണ പറയുന്നത് ഇതിലെങ്കിലും സെറ്റായി പോകണം എന്നാണ്. ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വലിഞ്ഞ് കയറി പോകരുത്.

ആ സാമാന്യ മര്യാദ ബാല കാണിക്കണമെന്നും സായ് പറയുന്നു. അതേസമയം ബാല ഇപ്പോള്‍ വിവാഹം കഴിച്ച കോകിലയ്‌ക്കൊപ്പം ബാലയെ കുറച്ച് കാലമായി താന്‍ കണ്ടിട്ടുണ്ടെന്നും സായ് പറഞ്ഞു.

കോകിലയുടെ പേര് നേരത്തെ അമൃതയുടെ സുഹൃത്ത് കുക്കു തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചതും സായ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോകില ബന്ധു ആണെന്നാണ് തന്നോട് ബാല പറഞ്ഞിരുന്നതെന്നും സായ് പറയുന്നുണ്ട്. തന്റെ ജീവിതത്തിലേക്ക് ആരും കടന്നു വരരുതെന്ന് പറഞ്ഞ ബാല പിറ്റേദിവസം തന്നെ മാധ്യമങ്ങളെ വിളിച്ച് കൂട്ടിയതും സായ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇനി ഒന്നിനും ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും ഇയാള്‍ പറയും എന്നാണ് സായ് പറയുന്നത്. എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര് ഇനി വെറുതെ വിടില്ലെന്നും സായ് പറയുന്നു.

കല്ല്യാണത്തിന് വേണ്ടതെല്ലാം സെറ്റാക്കിയതിന് ശേഷമാണ് ബാല മാധ്യമങ്ങളോട് താന്‍ വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞതെന്നും സായ് പറയുന്നുണ്ട്.

വിവാഹം കഴിച്ചതില്‍ സന്തോഷമാണെന്നാണ് അയാള്‍ പറയുന്നത്. എന്തായാലും ആ സന്തോഷമായി അയാള്‍ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ എന്നും സായ് പറയുന്നുണ്ട്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഗിമ്മിക്കുകള്‍ കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താല്‍ സ്വന്തം സമാധാനവും സന്തോഷവും പോകുമെന്ന മുന്നറിയിപ്പും സായ് ബാലയ്ക്ക് നല്‍കുന്നുണ്ട്.

അതേസമയം അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ പലരും അവരെ വിമര്‍ശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല നാല് വിവാഹങ്ങളാണ് കഴിച്ചത്. എന്നാല്‍ ആരും അതിന്റെ പേരില്‍ ബാലയെ വിമര്‍ശിച്ചില്ല.

പുരുഷന്‍ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സായ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/244889/common-courtesy-shown-play-bala-already-set-kokila-seen-home-saikrishna)