---
title: "#Diyakrishna | ചത്ത് കിടന്ന് എനിക്ക് വേണ്ടി മെനക്കെട്ടു; ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് അശ്വിനോടാണ് - ദിയ "
english_title: "#He #lay #dying #mourned #ashwin #one #thank #most #diya "
publisher: "moviemax.in"
canonical_url: "https://moviemax.in/news/244851/he-lay-dying-mourned-ashwin-one-thank-most-diya"
published_at: "2024-10-24T14:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a0b485c9cf_diyaa.jpg"
keywords: []
---

# #Diyakrishna | ചത്ത് കിടന്ന് എനിക്ക് വേണ്ടി മെനക്കെട്ടു; ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് അശ്വിനോടാണ് - ദിയ 

> **Lead Summary:** **[താ**രപുത്രി എന്നതിലുപരി സോഷ്യല്‍ മീഡിയയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് ദിയ കൃഷ്ണ. കഴിഞ്ഞൊരു മാസത്തിന് മുകളിലായി ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പ്രചരിച്ചത്.

## Article Content

**[താ**രപുത്രി എന്നതിലുപരി സോഷ്യല്‍ മീഡിയയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് ദിയ കൃഷ്ണ. കഴിഞ്ഞൊരു മാസത്തിന് മുകളിലായി ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പ്രചരിച്ചത്.

പിന്നാലെ ദിയ ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.വിവാഹശേഷം കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് തനിക്കിഷ്ടമാണെന്ന് ദിയ മുന്‍പ് പറഞ്ഞിരുന്നു.

ഇക്കാരണത്താലാണ് പുതിയ ചിത്രങ്ങള്‍ കണ്ടതോടെ ദിയയോട് വിശേഷമായോ എന്ന ചോദ്യങ്ങളുമായി ആരാധകരെത്തിയത്. എന്നാല്‍ വേറൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ദിയ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഭര്‍ത്താവായ അശ്വിന് നന്ദി പറഞ്ഞ് കൊണ്ടാണ് ദിയ സംസാരിച്ച് തുടങ്ങിയത്. 'എനിക്ക് ഗോള്‍ഡ് പ്ലേ ബട്ടന്‍ കിട്ടിയിരുന്നു. അതില്‍ എനിക്ക് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് അശ്വിനോടാണ്. ഞാന്‍ വലിയ മടിച്ചിയാണ്.

ടെക്‌നിക്കല്‍ പരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് അറിയത്തുമില്ല, ആരെങ്കിലും പറഞ്ഞു തന്നാല്‍ അത് കേള്‍ക്കാനുള്ള ക്ഷമയുമില്ല.അശ്വിന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പ്പര്‍ ആണ്. അവന് ഇഷ്ടമുള്ളത് കമ്പ്യൂട്ടറും അനുബന്ധമായ കാര്യങ്ങളാണ്.

എനിക്കിഷ്ടമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അവന് ഇഷ്ടമാണ്. ശരിക്കും പറഞ്ഞാല്‍ എന്റെ ഭാഗ്യമാണത്. എനിക്ക് ഒരു മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനാണ്. പ്ലേ ബട്ടണ്‍ കിട്ടാന്‍ അപ്ലൈ ചെയ്തതും ആശ്വിനാണ്.

ഞാനൊന്നും അറിഞ്ഞിട്ടില്ല.പുള്ളി ഓരോന്ന് കണ്ടുപിടിച്ച് ചെയ്തതാണ്. അവനിതിന് വേണ്ടി മെനക്കെടുന്നത് കാണുമ്പോള്‍ വല്ലാത്തൊരു ഫീലിംഗാണ് എനിക്കുണ്ടായത്. ഒരാള്‍ എനിക്ക് വേണ്ടി ചത്ത് കിടന്ന് പണിയുന്നത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി.

വേറെ ആരും ഇങ്ങനെ ചെയ്യത്തില്ല. ഇനി അമ്മയോടൊക്കെ പറഞ്ഞാല്‍ നടക്കും. ഇതിനെ കുറിച്ച് അമ്മയ്ക്കും അത്ര പിടിപാടുണ്ടാവില്ല.

അമ്മ ചേച്ചി അഹാനയോട് ചോദിച്ചാണ് ഓരോന്നും ചെയ്യുന്നത്.ഈ ലോകത്ത് എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മെനക്കെടുന്നത് അശ്വിന്‍ മാത്രമാണ്. അവനാണ് ഈ വീഡിയോ എടുത്തോണ്ടിരിക്കുന്നത്, പക്ഷേ ഈ പറയുന്നത് അശ്വിനെ കേള്‍പ്പിക്കാന്‍ വേണ്ടിയല്ല.

എന്റെ ഹൃദയം നിറഞ്ഞ് പറയുന്നതാണ്. അത്രത്തോലം അശ്വിന്‍ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല എന്റെ പ്ലേ ബട്ടന്‍ അവര്‍ ഉപേക്ഷിക്കാന്‍ പോയതായിരുന്നു. എന്റെ ഭാഗ്യത്തിന് അവരത് കളഞ്ഞില്ല.

എല്ലാത്തിനും നന്ദി അശ്വിനോടും തന്നെ പിന്തുണയ്ക്കുന്നവരോടുമാണെന്നും ദിയ പറഞ്ഞു.

ഏറെ കാലം സുൃഹൃത്തുക്കളായിരുന്ന അശ്വിനും ദിയയും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

വീട്ടുകാരുടെ പൂർണസമ്മതത്തോട് കൂടി വളരെ ലളിതവും എന്നാൽ ആഘോഷത്താടെയുമാണ് ദിയയുടെ വിവാഹം നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/244851/he-lay-dying-mourned-ashwin-one-thank-most-diya)